Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുഴിമന്തിക്കട അടിച്ചുതകർത്ത...

കുഴിമന്തിക്കട അടിച്ചുതകർത്ത പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ : ആലപ്പുഴയിൽ ഭക്ഷ്യവിഷബാധയാരോപിച്ച് കുഴിമന്തി ഹോട്ടൽ അടിച്ചുതകർത്ത പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. ആലപ്പുഴ വാടക്കൽ സ്വദേശിയും ചങ്ങനാശ്ശേരി ട്രാഫിക് സിപിഒ യുമായ കെ.എസ്.ജോസഫിനെതിരെയാണ് നടപടി. ഇവിടെനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ജോസഫിന്റെ മകന് ഭക്ഷ്യവിഷബാധയേറ്റു എന്നാരോപിച്ചായിരുന്നു ആക്രമണം.

വൈകിട്ട് നാലരയോടെ കളര്‍കോടെ അഹലാൻ കുഴിമന്തി ഹോട്ടലിലാണ് അതിക്രമങ്ങൾ അരങ്ങേറിയത്. ഡ്യൂട്ടി കഴിഞ്ഞ് ആലപ്പുഴയിലെ ബാറിൽ എത്തി മദ്യപിച്ച ശേഷമായിരുന്നു പ്രതി അക്രമം നടത്തിയത്. ബൈക്കിന് മുന്നിൽ വടിവാൾ വെച്ച് ഹോട്ടലിനകത്തേക്ക് ഇടിച്ചു കയറ്റിയ പ്രതി ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.  പൊലീസുകാരന്റെ അതിക്രമത്തിൽ 6 ലക്ഷം രൂപയുടെ  നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൂൺ പരിശീലനം നടന്നു

പത്തനംതിട്ട : ഇലന്തൂർ റബ്ബർ ഉദ്പാദക സംഘം കൂൺ പരിശീലനം ഇടപ്പരിയാരം നളന്ദ മന്ദിറിൽ നടന്നു.റബ്ബർ ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ഷൈനി കെ.പൊന്നൻ പരിശീലനം ഉദ്ഘാടനം ചെയ്തു. ആർ.പി.എസ്.പ്രസിഡൻറ് കെ.ജി. റെജി അദ്ധ്യക്ഷത...

ഡോ. മൻമോഹൻ സിം​ഗിന്റെ വിയോ​ഗം : രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന്റെ(92) വിയോ​ഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക ബഹുമതികളോടെ നാളെയാണു സംസ്കാരം. എഐസിസിയിൽ പൊതുദർശനമുണ്ടാകും .അനുശോചനം രേഖപ്പെടുത്തുവാൻ രാവിലെ 11ന്...
- Advertisment -

Most Popular

- Advertisement -