Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeNewsഷിരൂരിൽ ജീര്‍ണിച്ച...

ഷിരൂരിൽ ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി : ഡിഎൻഎ പരിശോധന വേണമെന്ന് അർജുന്റെ കുടുംബം

ഷിരൂർ : മണ്ണിടിച്ചിലുണ്ടായ കർണാടകയിലെ ഷിരൂരിൽ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി.ഷിരൂർ ഹോന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഗംഗാവലിപ്പുഴ ഒഴുകിച്ചേരുന്ന പ്രദേശമാണിത്. ജീർണ്ണാവസ്ഥയിലുള്ള പുരുഷന്റെ മൃതദേഹമാണ് ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്.

ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഷിരൂർ മണ്ണിടിച്ചിലിൽപ്പെട്ട ആരുടെയെങ്കിലും മൃതദേഹമാണോയെന്നറിയാൻ കരയിലെത്തിച്ച് പരിശോധിക്കേണ്ടതുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെതാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിക്കിൾ ബാൾ  ടൂർണമെന്റ് -സെന്റ് മേരീസ് ടെന്നീസ് അക്കാഡമിയിൽ നടന്നു

തിരുവല്ല: കേരളത്തിൽ ആദ്യമായി പിക്കിൾ ബാൾ സംസ്ഥാനതല ടൂർണമെന്റ് തിരുവല്ല തിരുമൂലപുരം സെന്റ് മേരീസ് ടെന്നീസ് അക്കാഡമിയിൽ നടന്നു. പുതിയ ഗെയിമിനെ അറിയാനും, കാണാനും ഒട്ടേറെ  കായികപ്രേമികൾ എത്തിയിരുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട്,തൃശൂർ,...

മകം പൊങ്കാല മഹോത്സവവും പുനഃപ്രതിഷ്ഠ വാർഷികവും

തിരുവല്ല: വളഞ്ഞവട്ടം തിരു:ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ  മകം പൊങ്കാല മഹോത്സവവും പുനഃപ്രതിഷ്ഠ വാർഷികവും നടന്നു. പൊങ്കാലയുടെ  ഉദ്ഘാടനം എൻ. എസ് എസ് തിരുവല്ലാ താലൂക്ക്  യൂണിയൻ പ്രസിഡന്റ്  മോഹൻ കുമാർ നിർവഹിച്ചു. ക്ഷേത്ര...
- Advertisment -

Most Popular

- Advertisement -