കൊച്ചി : കൊച്ചി നെട്ടൂരിൽ കായലിൽ വീണ പെൺകുട്ടിയെ കാണാതായി. പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫിദയാണ് കായലിൽ വീണത്. രാവിലെ ആറരയോടാണ് സംഭവം. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോൾ ചെളിയില്‍ കാല് വഴുതി വീഴുകയായിരുന്നു. കുട്ടി കായലിലേക്ക് വീഴുന്നത് കണ്ടതായി മാതാപിതാക്കൾ പറഞ്ഞു. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.