Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsഅതിരപ്പിള്ളിയിൽ മസ്തകത്തില്‍...

അതിരപ്പിള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവച്ച് തുടർചികിത്സയ്ക്ക് കൊണ്ടുപോയി

അതിരപ്പള്ളി : മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ അതിരപ്പള്ളി പ്ലാന്റേഷൻ എസ്റ്റേറ്റിൽ കണ്ട കൊമ്പനെ മയക്കുവെടിവച്ച് വീഴ്ത്തി .ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് വെടി വച്ചത് .നിലത്തുവീണ ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ എഴുന്നേൽപ്പിച്ചു .ശേഷം തുടർ ചികിത്സക്കായി കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്ക് ആനയെ കൊണ്ടുപോയി .അനിമൽ ആംബുലൻസിൽ തടിയും കയറും ഉപയോഗിച്ച് തയാറാക്കിയ കൂട്ടിലേക്ക് കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ കയറ്റിയത്.

ജനുവരി 15 മുതലാണ് മുറിവേറ്റ കൊമ്പനെ പ്ലാന്റേഷൻ എസ്റ്റേറ്റിൽ കണ്ടുതുടങ്ങിയത്. 24 ന് മയക്കുവെടി വെച്ച് തളച്ച് ചികിത്സ നല്‍കി വിട്ടിരുന്നു. എന്നാല്‍ മുറിവ് പുഴുവരിച്ച നിലയില്‍ കണ്ടതോടെ ചികിത്സ തുടരാൻ തീരുമാനിക്കുകയായിരുന്നു .കോടനാട് എത്തിച്ച് ആനയ്ക്ക് വിദഗ്ധ ചികിത്സ നൽകുമെന്ന് വനം മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം ഇരട്ടക്കൊലപാതകം :  വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഇന്ന്

കോട്ടയം : കൊല്ലപ്പെട്ട ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ടി.കെ. വിജയകുമാറിന്റെയും ഭാര്യ ഡോ. മീര വിജയകുമാറിന്റെയും സംസ്കാരം  ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവാതുക്കലെ വീട്ടുവളപ്പിൽ നടക്കും. മകൾ വിദേശത്ത് ആയതിനാലാണ് സംസ്കാരം ...

തിരുവല്ല കാത്തലിക് കൺവൻഷൻ വ്യാഴാഴ്ച തുടങ്ങും

തിരുവല്ല : തിരുവല്ല പ്രദേശത്തുള്ള കത്തോലിക്കാസഭകളുടെ  ആഭിമുഖ്യത്തിൽ നടത്തിവരുന്ന 32-ാമത് തിരുവല്ല കാത്തലിക് കൺവൻഷൻ  ഫെബ്രുവരി 27, 28 മാർച്ച് 1, 2 തീയതികളിൽ തിരുവല്ല സെൻ്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ വൈകുന്നേരം...
- Advertisment -

Most Popular

- Advertisement -