Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവില്പനയ്ക്കായി  ഇന്ത്യൻ...

വില്പനയ്ക്കായി  ഇന്ത്യൻ നിർമ്മിത വിദ്ദേശ മദ്യം സൂക്ഷിച്ച കുറ്റത്തിന് മാന്നാനം സ്വദേശിയെ അറസ്റ്റ് ചെയ്തു

കോട്ടയം : ഓണം ലക്ഷ്യമാക്കി വില്പനയ്ക്കായി ഒൻപത് കുപ്പി ഇന്ത്യൻ നിർമ്മിത വിദ്ദേശ മദ്യം സൂക്ഷിച്ച കുറ്റത്തിന് മാന്നാനം വേലംകുളം ഭാഗത്ത് പറപ്പള്ളി തലക്കൽ വീട്ടിൽ സന്തോഷ് കമാർ പി എൻ( 50) നെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ റേഞ്ച് എക്സൈസ് ഇൻസ്പക്ടർ ബിജു കെ വി യും പാർട്ടിയും, മാന്നാനം ഭാഗത്ത് മിനി ബാർ നടത്തിയിരുന്ന ഇയാളെ ഏറ്റുമാനൂർ എക്സൈസ് ഷാഡോ ടീം ഒരു മാസക്കാലമായി രഹസ്യ നിരീക്ഷണം നടത്തി വരികെയായിരുന്നു. ഇയാളുടെ പക്കൽ നിന്നും ഏതു സമയത്തും ആവശ്യക്കാർക്ക് കൊടുക്കുവാനുള്ള മദ്യം സ്റ്റോക്ക് ചെയ്തിരുന്നു എന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.

അര ലിറ്റർ മദ്യം 600 രൂപയ്ക്കാണ് ഇയാൾ വില്പന നടത്തിയിരുന്നത് മദ്യം വിറ്റ വകയിൽ കിട്ടിയ പണവും എക്സൈസ് പിടിച്ചെടുത്തു, എക്സൈസ് ഇൻസ്പക്ടർ ബിജു കെ വി നടത്തിയ റെയ്‌ഡിൽ അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ മാരായ ബിനോദ് കെ ആർ, രഞ്ജിത് കെ നന്ത്യാട്ട്, അജിത് റ്റി പ്രിവന്റ്റി ഓഫീസർമാരായ കണ്മണിക്കുട്ടൻ വി.എസ്, ശ്യാം കുമാർ എസ്, ശ്യാം കുമാർ പി എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസീത് പി പി, യേശുദാസ് റ്റി എ വിജോയ് കെ ജോൺസൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സജനി ഒ എൻ, ജയപ്രഭ എം വി എന്നിവർ േ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടിവെള്ള വിതരണം തടസ്സപ്പെടും

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച ചന്ദനക്കാവ് ഉന്നത ജലസംഭരണികളിലേയ്ക്കും നിലവിലുള്ള വിതരണ ശൃംഖലകളിലേക്കും ജനുവരി 29 ന് നടത്താനിരുന്ന പൈപ്പ് ലൈന്‍ ബന്ധിപ്പിക്കല്‍ പ്രവൃത്തികൾ ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി...

വനവിഭവം ശേഖരിക്കാൻ കാടിനുള്ളിൽ പോയ  ആദിവാസി യുവതി ഉൾവനത്തിൽ മരിച്ചു.

പമ്പ : ഭർത്താവിനും ബന്ധുകൾക്കുമൊപ്പം വനവിഭവം ശേഖരിക്കാൻ കാടിനുള്ളിൽ പോയ രോഗിയായ ആദിവാസി യുവതി ഉൾവനത്തിൽ മരിച്ചു. വിവരമറിയിക്കാൻ കാടിന് പുറത്തേക്ക് വന്ന ഭർത്താവിനെ കാട്ടാനക്കൂട്ടം തടഞ്ഞത് 3 മണിക്കൂർ . ഒടുവിൽ...
- Advertisment -

Most Popular

- Advertisement -