Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaദേശീയപാതയിൽ ഓട്ടോയും...

ദേശീയപാതയിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച്  വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ : ആലപ്പുഴ  ദേശീയപാതയിൽ ഓട്ടോയും,സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. ചെറുതന ആനാരിമംഗലശേരി വീട്ടിൽ ജയകുമാർ – സ്മിത ദമ്പതികളുടെ മകൻ സഞ്ചു (21) ആണ് മരിച്ചത്. പുന്നപ്ര കാർമൽ പോളിടെക്നിക്ക് കോളേജിലെ മൂന്നാം വാർഷ ഓട്ടോമൊബൈൽ വിദ്യാർഥിയാണ്. കോളേജിലെ എൻ.സി.സി ക്യാമ്പിൽ പങ്കെടുക്കാൻ പുന്നപ്ര കാർമ്മൽ കോളേജിലേക്ക് സ്കൂട്ടറിൽ വരുന്ന വഴി വളഞ്ഞവഴി ഭാഗത്തുവെച്ച് രാവിലെ 8. 30ന്  ആയിരുന്നു അപകടം.

എതിർദിശയിൽ വന്ന ഓട്ടോയിൽ ഇടിച്ച് ഓട്ടോയും, സ്കൂട്ടറും മറിഞ്ഞു. റോഡിൽ തെറിച്ചുവീണ സഞ്ചുവിനെ ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ്nആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓട്ടോ ഡ്രൈവർ കാക്കാഴം നന്ദി കാട്ടുശേരി വീട്ടിൽ അനിൽ കുമാർ (45) നെ  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി നാമനിർദ്ദേശപത്രിക സമർപ്പിച്ചു

പത്തനംതിട്ട : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി  വരണാധികാരിയായ ജില്ലാ കലക്ടർ പ്രേം കൃഷ്ണന്  മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .ബിജെപി സംസ്ഥാന സെക്രട്ടറിയും...

Kerala Lotteries Results : 24-01-2025 Nirmal NR-416

1st Prize Rs.7,000,000/- NE 603275 (KANNUR) Consolation Prize Rs.8,000/- NA 603275 NB 603275 NC 603275 ND 603275 NF 603275 NG 603275 NH 603275 NJ 603275 NK 603275...
- Advertisment -

Most Popular

- Advertisement -