Tuesday, March 31, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകാറും ബൈക്കും...

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയം: പനച്ചിക്കാട് പാച്ചിറ സ്‌കൂളിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുറിച്ചി മലകുന്നം തോട്ടുപുറം സ്വേദേശി വിഷ്ണു ഓമനക്കുട്ടനാണ് (28) മരിച്ചത്. ഇന്ന് രാവിലെയോടെ പന്നിമറ്റം പരുത്തുംപാറ റോഡിൽ പാച്ചിറ സ്‌കൂളിനു മുന്നിലായിരുന്നു അപകടം.

ഇരുദിശകളിൽ  നിന്നും എത്തിയ കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് കിടന്ന യുവാവിനെ നാട്ടുകാർ ചേർന്ന് ആദ്യം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും  മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവാഭരണഘോഷയാത്ര 14ന് സന്നിധാനത്ത് എത്തും

ശബരിമല : മകരസംക്രമദിനത്തിൽ ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ 12 ന് ഉച്ചക്ക് ഒരുമണിക്ക് പന്തളത്ത് നിന്ന് പുറപ്പെട്ട് പരമ്പരാഗത തിരുവാഭരണപാതയിലൂടെ സഞ്ചരിച്ച് 14 ന് ശബരിമല സന്നിധാനത്ത് എത്തിച്ചേരുമെന്ന് തിരുവിതാംകൂർ ദേവസ്വം...

തിരിച്ചടിച്ച് ഇറാൻ : യുഎസ് സൈനിക താവളങ്ങളിൽ ആക്രമണമെന്ന് റിപ്പോർട്ട്

ടെഹ്‌റാൻ : ഇറാന്റെ തലസ്ഥാനത്ത് ഇസ്രേയൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചു. ഇസ്രയേലിലെ വിവിധ നഗരങ്ങളിൽ മിസൈലുകൾ പതിച്ചതായി ഇസ്രയേൽ സേന സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇയിലെ അബുദാബിയിലും ബഹ്റൈനിലും ഖത്തറിലും ഉള്ള യുഎസ്...
- Advertisment -

Most Popular

- Advertisement -