Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടന്‍ ജയറാം...

നടന്‍ ജയറാം ഇഡിക്ക് മുന്നില്‍ ഇന്ന് ഹാജരായേക്കും

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാം  ഇഡിക്ക് മുന്നില്‍ ഇന്ന് ഹാജരായേക്കും. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി ജയറാമിന് സമന്‍സ് നല്‍കിയിരുന്നു.ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ജയറാമിന് നോട്ടീസിലെ നിര്‍ദേശം.

സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത തേടാനാണ് ജയറാമിനെ ഇഡി വിളിപ്പിച്ചത്. ശബരിമലയിലെ സ്വര്‍ണം ഉപയോഗിച്ച് പ്രതികള്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഇതില്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ സമന്‍സ് ജയറാമിന് ലഭിച്ചത്.

നിര്‍മാണ വേളയില്‍ ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകളും പ്രാര്‍ഥനകളും നടത്തിയിരുന്നു. ജയറാമിന്റെ ചെന്നൈയില്‍ വീട്ടിലും ഇത്തരത്തില്‍ പൂജ നടന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ജയറാമിനെ ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് ജയറാം അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. തട്ടിപ്പില്‍ പങ്കില്ലെന്നും പോറ്റിയുമായി ശബരിമലയില്‍ വെച്ചുള്ള ബന്ധമാണെന്നും ജയറാം എസ്‌ഐടിക്ക് നേരത്തെ മൊഴി നല്‍കിയിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉതൃട്ടാതി ജലോത്സവം: വഞ്ചിപ്പാട്ട് പഠന കളരി സമാപിച്ചു

ആറന്മുള : ഉതൃട്ടാതി ജലോത്സവത്തിന് മുന്നോടിയായി 52 പള്ളിയോട കരകളെ ഉൾപ്പെടുത്തി പള്ളിയോട സേവാ സംഘവും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച വഞ്ചിപ്പാട്ട് പഠന കളരി സമാപിച്ചു. 3 മേഖലകളിലായാണ് കളരി നടത്തിയത്....

ചക്രവാതച്ചുഴി ന്യുനമർദമായി : കേരളത്തിൽ വ്യാപക മഴയും കാറ്റും തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപക മഴയും കാറ്റും തുടരും.തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടു.കേരളത്തിന് മുകളിൽ...
- Advertisment -

Most Popular

- Advertisement -