Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഎ ഡി...

എ ഡി എമ്മിന്റെ മരണം : പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ് എടുക്കണം : ബിജെപി

പത്തനംതിട്ട : കണ്ണൂർ അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ടും പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയും ആയ നവീൻ ബാബുവിനെ കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വച്ച് പരസ്യമായി അപമാനിക്കുകയും ഭീഷണി പ്പെടുത്തുകയും ചെയ്ത കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി ദിവ്യക്ക് എതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് ആവശ്യപ്പെട്ടു.

യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതിരുന്നിട്ടും അവിടെ കയറി വന്ന് കലക്ടറുടെ സാന്നിധ്യത്തിൽ എ ഡി എമ്മിനെ പരസ്യമായി അപമാനിക്കുകയും ഭീക്ഷണിപ്പെടുത്തുകയും വഴി തങ്ങളുടെ വരുതിയിൽ നിൽക്കാത്ത ഉദ്യോഗസ്ഥരോടുള്ള സി പി എം സമീപനം എന്തായിരിക്കും എന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെളിയിച്ചിരിക്കുകയാണ്.

ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തിലെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും ഇതിൽ പി പി ദിവ്യയുടെ പങ്ക് ഉൾപ്പെടെ അന്വേഷിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാറിൽ നീന്തൽക്കുളം ഒരുക്കിയ വ്ലോഗ്ഗെർക്കെതിരെ ക്രിമിനൽ കേസെടുക്കും

കൊച്ചി : കാറിൽ സ്വിമ്മിംഗ് പൂളൊരുക്കി സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ. സംഭവത്തിൽ വ്ലോഗ്ഗെർക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് മോട്ട‌ർ വാഹന വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. സ്വിമ്മിംഗ്...

മഴ വീണ്ടും ശക്തമാകുന്നു ; ഇന്ന് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തെക്കൻ ഝാർഖണ്ഡിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം .ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.തൃശൂര്‍, പാലക്കാട്,...

അഭിമുഖം

- Advertisment -

Most Popular

- Advertisement -