Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeAgricultureകൃഷി മേഖലയെ...

കൃഷി മേഖലയെ ജീവവായു പോലെ സംരക്ഷിക്കണം : ഡോ. യുയാക്കിം മാർകുറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത

തിരുവല്ല : കൃഷി മേഖലയെ ജീവവായുപോലെ സംരക്ഷിക്കാൻ എവരും തയ്യാറാകണമെന്നും പരമ്പരാഗത കൃഷികളിൽ നിന്നും കർഷകർ പിൻവലിയുന്നത് മനസ്സിലാക്കി അവർക്കു ആവശ്യമായ സാമ്പത്തിക സുരക്ഷയൊരുക്കുന്നതിൽ സർക്കാർ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നും  ഡോ. യുയാക്കീം  മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത പ്രസ്താവിച്ചു. മലങ്കര മാർത്തോമ്മ ഡവലപ്മെന്റ് ഡിപ്പാർട്ടുമെന്റിന്റെ കർഷക കുട്ടായ്മ ചാത്തങ്കരി സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ  ഉത്ഘാടനം ചെയ്യ്ത് സംസാരിക്കുക ആയിരുന്നു മെത്രാപ്പോലിത്ത .

കർഷകർ ഉല്പാദിപ്പിക്കുന്ന വിളകൾക്കു മെച്ചപ്പെട്ടെ വില ലഭിക്കുന്നതിന് സാഹചര്യം ഉണ്ടാകണമെന്നും കാർഷിക മേഖലയിലേക്ക് യുവാക്കളെ ആകർഷിക്കുന്നതനാവശ്യമായ ബോധവൽക്കരണം ആവശ്യമാണെന്നും മെത്രാപ്പോലിത്ത അഭിപ്രായപ്പെട്ടു.

ഡവലപ്മെന്റ ഡിപ്പാർട്ട്മെന്റ് ജനറൽ സെക്രട്ടറി റവ. മോൻസി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ മുഖ്യ സന്ദേശം നൽകി. ആന്റോ ആന്റണി എം പി, സഭാ ട്രസ്റ്റി അഡ്വ. അൻസിൽ സഖറിയ, ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ് കേന്ദ്ര ട്രഷറാർ അഡ്വ. ബിനു വി. ഈപ്പൻ, റവ. ഏബ്രഹാം ചെറിയാൻ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം മെഡിക്കല്‍ കോളജില്‍ ആധുനിക പൊതുശ്മശാനം ഉദ്ഘാടനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ആധുനിക പൊതുശശ്മാനത്തിന്റെ നിർമ്മാണ ഉദ്ഘാടനം വ്യാഴാഴ്ച  നടക്കും. നിർമ്മാണം ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽപ്പെടുന്ന കോട്ടയം സർക്കാർ...

കുറ്റൂര്‍ പഞ്ചായത്തിൽ കള്ളവോട്ട് തടയാന്‍ ശ്രമിച്ച സ്ഥാനാര്‍ത്ഥിക്കും ബൂത്ത് ഏജന്റിനും നേരെ ആക്രമണം

തിരുവല്ല: കുറ്റൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കള്ളവോട്ട് തടയാന്‍ ശ്രമിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്കും ബൂത്ത് ഏജന്റിനും നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. ആധാര്‍ അടക്കമുള്ള രേഖകള്‍ ഇല്ലാതെ വോട്ട് ചെയ്യാന്‍ എത്തിയ സിപിഎം...
- Advertisment -

Most Popular

- Advertisement -