ചെങ്ങന്നൂർ: തെരെഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിൻ്റെ ഭാഗമായി ചെങ്ങന്നൂരിൽ നടത്തിയ വാഹന പരിശോധനയിൽ കണക്കിൽ പെടാത്ത മൂന്നു ലക്ഷം രൂപ പിടിച്ചെടുത്തു. എം സി റോഡിൽ പ്രാവിൻ കൂട് ജംഗ്ഷനിൽ നടന്ന വാഹന പരിശോധനയിലാണ് കായംകുളം സ്വദേശി അശ്വിൻ്റെ പക്കൽ നിന്നും തുക പിടിച്ചെടുത്തത്. സ്റ്റാറ്റിക്ക് സർവെയലൻസ് ടീം ചാർജ് ഓഫീസർ ആർ അനിൽ കുമാർ, ഗ്രേഡ് എസ്ഐ രാജീവ് കുമാർ, ജയൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
കൊച്ചി : പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധവുമായി മത്സ്യക്കർഷകർ. പ്രതിഷേധക്കാർ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസ് ഉപരോധിച്ചു. സമരം ചെയ്തവരും പൊലീസും തമ്മിൽ...
റാന്നി : ഇട്ടിയപ്പാറ ടൗണിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടായിരുന്ന ഗതാഗത പരിഷ്കാരം താൽക്കാലികമായി നിർത്തി. ഇന്ന് (വ്യാഴം) മുതൽ പഴയപടി തുടരുമെന്ന് പോലീസ് അറിയച്ചു. മാമുക്ക് ഭാഗത്തു നിന്നും എത്തുന്ന ചെറിയ വാഹനങ്ങൾക്ക് ഇട്ടിയപ്പാറ...