Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNewsപരമ്പരാഗത മൺപാത്ര...

പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായ പദ്ധതിക്ക് (2025-26) അപേക്ഷ ക്ഷണിച്ചു.

അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലാവരുത്. 60 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം. www.bwin.kerala.gov.in പോർട്ടൽ മുഖേന മേയ് 31നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടുക. കൊല്ലം മേഖലാ ഓഫീസ് – 0474 – 2914417, എറണാകുളം മേഖലാ ഓഫീസ് – 0484 – 2429130, പാലക്കാട് മേഖലാ ഓഫീസ് – 0492 – 2222335, കോഴിക്കോട് മേഖലാ ഓഫീസ്- 0495 – 2377786. വെബ്സൈറ്റ്: www.bwin.kerala.gov.in, www.bedd.kerala.gov.in.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിഹാറിൽ റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച 3 വിദ്യാര്‍ഥികള്‍ ട്രെയിൻ തട്ടി മരിച്ചു

പാറ്റ്ന : റെയിൽവേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു.ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ഇന്നലെയായിരുന്നു സംഭവം.ഫര്‍കാന്‍ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നീ വിദ്യാര്‍ഥികളാണ്...

കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കുന്നു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കുന്നതിനു വേണ്ടി  അപേക്ഷകൾ ക്ഷണിക്കുന്നു.  മികച്ച കർഷകൻ, ജൈവ കർഷകൻ, മികച്ച വനിത കർഷക, വിദ്യാർത്ഥി കർഷകൻ, എസ് സി...
- Advertisment -

Most Popular

- Advertisement -