ന്യൂഡൽഹി : സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും. വിസി നിയമനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോടതി തീരുമാനം .രണ്ട് സര്‍വകലാശാലകളിലെയും വിസിമാരെ തിരഞ്ഞെടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.
വിസിമാരുടെ കാര്യത്തിൽ സമയവായത്തിൽ എത്തിയില്ല എന്ന് നേരത്തെ ഗവർണറും സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായിഡോ. പ്രിയ ചന്ദ്രനെയും നിയമിക്കാനാണ് ഗവര്‍ണറുടെ ശുപാര്‍ശ.എന്നാൽ സിസ തോമസിനെ ശുപാര്‍ശ ചെയ്യില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്.






