Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaഅയൽവാസിയുടെ കടയുടെ...

അയൽവാസിയുടെ കടയുടെ മുൻപിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

ആറന്മുള : അയൽവാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വർണാഭരണങ്ങളും തിരികെ നൽകുന്നില്ലെന്നാരോപിച്ച് അയൽവാസിയുടെ കടയുടെ മുൻപിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ഞായറാഴ്ച രാവിലെ മരിച്ചു. വല്ലന രാജാവിലാസം വീട്ടിൽ പരേതനായ ത്യാഗരാജന്റെ ഭാര്യ രജനി (54) ആണ് കളമശേരിയിലെ ആശുപത്രിയിൽ മരിച്ചത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

3 വർഷം മുമ്പ് ഭർത്താവ് മരിച്ചതിന് ശേഷം മനോവിഷമത്തിലായിരുന്നു രജനിയെന്ന് സമീപ വാസികൾ പറഞ്ഞു. ആ സമയത്താണ് അയൽവാസിയായ കുഞ്ഞുമോന്റെ ബന്ധു പെരിങ്ങാല സ്വദേശി സജീവ് എന്ന ആൾ രജനിയിൽ നിന്ന് 3 ലക്ഷം രൂപയും 35 പവൻ സ്വർണാഭരണങ്ങളും കടമായി വാങ്ങിയത്. അടുത്തിടെ രജനിക്ക്പ ക്ഷാഘാതം വന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

എഞ്ചിനീയറിങ് വിദ്യാർഥിയായ മകൻ ഈ സമയം പണം തിരികെ ചോദിച്ചിട്ട് നൽകിയില്ല. ബന്ധുകളിൽ നിന്നും പണം വാങ്ങിയാണ് മകൻ രജനിയുടെ ചികിത്സാ ചെലവ് നടത്തിയത്.സജീവിനെ നിരന്തരം സമീപിച്ച് പണവും സ്വർണാ ഭരണങ്ങളും ചോദിച്ചെങ്കിലും അവർ നൽകാൻ തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു ഈ മനോവിഷമത്തിലാണ് രജനി ശനിയാഴ്ച ഉച്ചയ്ക്ക് കുഞ്ഞുമോന്റെ വീട്ടിലും കടയിലും എത്തി രജനി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഒടുവിൽ കത്ത് എഴുതി വച്ചശേഷം കടയുടെ മുൻപിൽ എത്തി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.നാട്ടുകാർ ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതി വീണ്ടും വഷളായതോടെ അവിടെ നിന്ന് കളമശേരിയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ കേസ് എടുത്തതായി ആറന്മുള പൊലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരുനാട് പുതുക്കടക്ക് സമീപം  കടുവ ആക്രമണം:  നാട്ടുകാർ ആശങ്കയിൽ

പത്തനംതിട്ട: പെരുനാട് പുതുക്കടക്ക് സമീപം  വീണ്ടും കടുവ ആക്രമണം. നാട്ടുകാർ ആശങ്കയിൽ. കഴിഞ്ഞ തിങ്കൾ രാത്രി പുതുക്കട പെരുമൺ കോളനിയുടെ അടിവരത്ത് പശുകുട്ടിയെ ആക്രമിച്ചു കൊലപ്പെടുത്തിയതോടെയാണ് നാട്ടുകാർ ആശങ്കയിലായത്. കഴിഞ്ഞ ദിവസം രാത്രി 9...

രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ന്യൂഡൽഹി : കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിച്ചു.മധ്യപ്രദേശിൽ നിന്നാണ് ജോർജ് കുര്യൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.മുഖ്യമന്ത്രി മോഹൻ യാദവ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കൊപ്പം ഭോപ്പാലിലെത്തിയാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്.സെപ്റ്റംബർ...
- Advertisment -

Most Popular

- Advertisement -