ആറന്മുള: പതിനൊന്ന് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുതുനഗർ ജില്ലയിലെ ശിവകാശി സ്വദേശി ശക്തിവേൽ (28) ആണ് അറസ്റ്റിലായത്.
പിതാവ് ഉപേക്ഷിച്ച കുട്ടി മാതാവിനൊപ്പം ആറന്മുളയിലെ വാടക വീട്ടിൽ പ്രതിയോടൊപ്പം കഴിഞ്ഞ മൂന്ന് വർഷമായി താമസിച്ച് വരികയായിരുന്നു. പോക്സൊ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.






