കോട്ടയം : കുറിച്ചി ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ലാ സെക്രട്ടറിയുമായ ബി ആര്‍ മഞ്ജീഷിന്റെ വീടുകയറി ആക്രമണം. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് ആരോപിച്ചു.
മന്ത്രിയുമായി അടുത്ത ബന്ധമുളള ഡോ. പത്മകുമാറിന്റെയും അനില്‍കുമാറിന്റെയും നേതൃത്വത്തിലായിരുന്നു ആക്രണമെന്നാണ് ബിജെപി ആരോപണം. ആക്രമണത്തില്‍ ആര്‍എസ്എസ് ജില്ലാ കാര്യകര്‍ത്താവായ ജി. ശ്രീകുമാറിനെ തലയില്‍ വാള് കൊണ്ടു വെട്ടി പരിക്കേല്‍പ്പിക്കുകയും മഞ്ജീഷിനെയും മനോജിനെയും കമ്പി വടി കൊണ്ടു മര്‍ദ്ദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇത്തിത്താനത്തെ കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ടാണ് ആക്രമണം. ക്രിമിനല്‍ കേസില്‍ ഉള്‍പ്പപ്പെട്ടവരാണ് സംഘത്തിലുണ്ടായിരുന്നത്. സിപിഎമ്മിനെതിരെ മത്സരിച്ചതാണ് സംഘത്തെ പ്രകോപിപ്പിക്കാൻ ഇടയാക്കിയതെന്നാണ് ആരോപണം.






