കണ്ണൂർ : ആത്മകഥാ വിവാദത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഡിജിപിക്ക് പരാതി നൽകി .തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്ന് ജയരാജൻ പരാതിയിൽ പറഞ്ഞു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും പരാതിയിൽ പറയുന്നു.വ്യാജരേഖ, ഗൂഢാലോചന എന്നിവ സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് പരാതിയിൽ ജയരാജൻ ആവശ്യപ്പെട്ടിരിക്കുന്നത് .