Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNewsബാലഗോകുലം സംസ്ഥാന...

ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം 12 ന് തുടങ്ങും

തിരുവല്ല: ബാലഗോകുലം  49 – മത് സംസ്ഥാന വാർഷിക സമ്മേളനം 12,13,14 തീയതികളിൽ  കുമ്പനാട് ലോയൽ കൺവൻഷൻ സെൻ്ററിൽ (ശബരീപുരി) നടക്കും. 12 ന് രാവിലെ 10ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിൽ സംസ്ഥാന നിർവാഹക സമിതി യോഗം.

13ന് രാവിലെ 9 ന് പ്രവർത്തക ശിബിരം കേരള സർക്കാർ വനിതാ – ശിശുക്ഷേമ വകുപ്പ് ഉജ്വല ബാല്യം പുരസ്കാര ജേതാവ് പി ആനന്ദ് ഭൈരവ് ശർമ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നകുമാർ അധ്യക്ഷത വഹിക്കും. സംവിധായകൻ എം ബി പത്മകുമാർ ബാല സമിതി സംവാദം നയിക്കും. വൈകിട്ട് 6.30ന് ഡോക്യൂമെൻ്ററി പ്രദർശനം. തുടർന്ന് ജില്ലയിലെ വിവിധ മേഖലകളിലെ കലാകാരന്മാരെ ആദരിക്കും. 9 ന് കുറ്റൂർ ഭൈരവി പടയണിസംഘം അവതരിപ്പിക്കുന്ന പടയണി.

14 ന് രാവിലെ 10.30 ന് പൊതുസഭ ബംഗാൾ ഗവർണ്ണർ സി വി ആനന്ദബോസ് ഉദ്ഘാടം ചെയ്യും. ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. ബാല സമിതി അംഗങ്ങളുടെ പ്രതിഭാ സംവാദവും കയ്യെഴുത്ത് മാസിക ഫലപ്രഖ്യാപനവും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞു ഒരു കുട്ടി മരിച്ചു: 5 പേർക്ക് പരുക്ക്

പത്തനംതിട്ട:  തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്. പരുക്കേറ്റ 5 പേരുടെ നില ഗുരുതരമാണെന്നാണു പ്രാഥമിക വിവരം. തമിഴ്നാട്...

പുതമൺ താല്കാലിക പാതയിൽ മാലിന്യം തള്ളിയ വാഹനം പോലീസ് പിടികൂടി

പത്തനംതിട്ട : റാന്നി പുതമൺ താല്കാലികപാതയിൽ മാലിന്യം തള്ളിയവരെയും, വാഹനവും പോലീസ് പിടികൂടി. വാഹനത്തിൻ്റെ ഉടമയും, ഡ്രൈവറുമായഇടുക്കി സ്വദേശി താമരശ്ശേരിൽ റോബിൻ.റ്റി.ബി, കൊട്ടാരക്കര സ്വദേശി സന്തോഷ് ഭവനിൽ സുമ്പിൻ എന്നിവരെയാണ് റാന്നി പോലീസ്...
- Advertisment -

Most Popular

- Advertisement -