തിരുവല്ല: 40-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിനോട് അനുബന്ധിച്ച് നടന്ന ഭാഗവത കൃഷിമിത്ര പദ്ധതി വിളവെടുപ്പുത്സവത്തിൽ നിന്നു ലഭിച്ച കൃഷി വിഭവങ്ങൾ ക്ഷേത്രത്തിലെ നാരായണീയ മണ്ഡപത്തിൽ സമർപ്പിച്ചു. ശ്രീദേവി ശ്യാം, ഗീതാകുമാരി എന്നിവർ ചേർന്നാണ് സമർപ്പിച്ചത്.
തിരുവല്ല കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ 2024 മാർച്ച് 31 മുതൽ ഏപ്രിൽ 11 വരെയാണ് ഭാഗവതസത്രം നടക്കുക.