Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsബിജെപി ദേശീയ...

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരത്ത് ഉച്ചയ്‌ക്ക് 2 മണിക്ക് ഇടപ്പഴഞ്ഞി ആര്‍ ഡി ആര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ എന്‍ഡിഎ മാര്‍ഗരേഖ ദേശീയ അധ്യക്ഷന്‍ പ്രകാശനം ചെയ്യും.

എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്ന വികസിത കേരളം മാര്‍ഗരേഖ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അവതരിപ്പിക്കും. ‘ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’ എന്ന തലവാചകത്തോടെയാണ് ഭാവികേരള വികസനത്തിനുള്ള മാര്‍ഗരേഖ എന്‍ ഡി എ പുറത്തിറക്കുന്നത്. കേരള വികസനത്തിന് കുതിപ്പേകുന്ന പ്രഖ്യാപനങ്ങളും മാര്‍ഗരേഖയിലുണ്ട്.

എന്‍ഡിഎ നേതാക്കളായ സാബു എം. ജേക്കബ്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരും മാര്‍ഗരേഖയെപ്പറ്റി ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ സംസാരിക്കും. ബി ജെ പി കേരളം പ്രഭാരി പ്രകാശ് ജാവദേക്കര്‍, തെരഞ്ഞെടുപ്പ് പ്രഭാരി വിനോദ് താവഡെ, സഹ പ്രഭാരി ശോഭ കരന്തലജെ എന്നിവര്‍ ചടങ്ങിൽ പ്രസംഗിക്കും.

ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് കേരളത്തില്‍ രണ്ട് ദിവസമാണ് തെരഞ്ഞടുപ്പ് പ്രചാരണ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരളോത്സവം 2025

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിൻ്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോഡിൻ്റെയും നേതൃത്വത്തിൽ നടത്തിയ കേരളോത്സവം 2025 ന്റെ ഉൽഘാടനം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് റ്റി പ്രസന്നകുമാരി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി...

പത്തനംതിട്ട നഗരത്തിൽ രണ്ട്  മാസത്തേക്ക് ഗതാഗത നിയന്ത്രണം

പത്തനംതിട്ട : അബാന്‍ മേല്‍പാലം നിര്‍മാണത്തിനായി മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് സ്പാന്‍ വര്‍ക്കുകള്‍ ആരംഭിക്കുന്നതിനാൽ  മാര്‍ച്ച് 17 മുതല്‍ രണ്ടുമാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഭാഗത്തുനിന്ന് അബാന്‍ ജംഗ്ഷനിലേക്ക്...
- Advertisment -

Most Popular

- Advertisement -