Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൈക്കൂലി ആരോപണം...

കൈക്കൂലി ആരോപണം : ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ സർവീസിൽ നിന്നും നീക്കി

കൊച്ചി: കൈക്കൂലി ആരോപണം നേരിട്ട ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കം ചെയ്തു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ധനമന്ത്രാലയമാണ് നടപടിയെടുത്തത്. നയതന്ത്ര സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളടക്കം അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി. രാധാകൃഷ്ണൻ. കേസിന്റെ അന്വേഷണത്തിലെ പിന്നീടുള്ള ഘട്ടങ്ങളിൽ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടന്നിരുന്നു എന്നതടക്കമുള്ള ആക്ഷേപം ഉയർന്നിരുന്നു.

മറ്റു ചില സുപ്രധാന കേസുകളിലും പി. രാധാകൃഷ്ണൻ അസാധാരണവും വഴിവിട്ടതുമായ ചില ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സർവീസ് ചട്ടങ്ങളിലെ കടുത്ത ശിക്ഷാനടപടിയായ നിർബന്ധിത വിരമിക്കലാണ് ഇദ്ദേഹത്തിനെതിരെ സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ രാധാകൃഷ്ണൻ നിലവിൽ ജമ്മു കാശ്മീരിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു

രാധാകൃഷ്ണനെതിരെ ഉയർന്ന പരാതികൾ ശരിയാണെന്ന് ഇ.ഡി ഡയറക്ടറേറ്റ് നടത്തിയ ആഭ്യന്തര പരിശോധനയിൽ ബോധ്യപ്പെട്ടിരുന്നു. തുടർന്നാണ് നടപടിയിലേക്ക് നീങ്ങിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാണ്ഡവീയ മഹാവിഷ്ണു സത്രം : ഒരുക്കങ്ങൾ ആരംഭിച്ചു

ചങ്ങനാശ്ശേരി : അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് വേണ്ടിയുള്ളവിപുലമായ ഒരുക്കങ്ങൾ തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ ആരംഭിച്ചു. മെയ്‌ 10മുതൽ 17വരെയാണ് സത്രം നടക്കുന്നത്. മഹിളാ വിഭാഗം സ്രേണികളായി തിരിഞ്ഞുള്ള ഗൃഹ...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ വീലുകൾ ഇളകി മാറി: ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ അപകടം ഒഴിവായി

തിരുവനന്തപുരം : ബാലരാമപുരത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ വീലുകൾ ഇളകി മാറി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വലിയ അപകടമാണ് ഒഴിവായത്.  ബാലരാമപുരത്ത് നിന്നും വിഴിഞ്ഞത്തേയ്ക്ക് പോയ ബസിന്‍റെ വീലുകളാണ് മംഗലത്തുകോണത്തു വച്ച്...
- Advertisment -

Most Popular

- Advertisement -