പത്തനംതിട്ട: ഇലവുംതിട്ടയിലെ ബാറിൽ ഭക്ഷണം കഴിച്ചിറങ്ങിയ മെഴുവേലി ആലക്കോട് കുന്നംമ്പള്ളികുഴിയിൽ വീട്ടിൽ ജിജോ ജോണി (38)നെ മർദ്ദിച്ച നാലംഗസംഘത്തിലെ രണ്ടുപേർ പിടിയിലായി. ചെന്നീർക്കര പ്രക്കാനം വലിയവട്ടം കുന്നും പുറത്ത് വീട്ടിൽ വിഷ്ണു എന്ന ശേഷാസെൻ (37), ഇരട്ട സഹോദരനായ കണ്ണൻ എന്ന് വിളിക്കുന്ന മായാസെൻ ( 37) എന്നിവരാണ് അറസ്റ്റിലായത്.
ജിജോയുടെ മൊഴിപ്രകാരം വധശ്രമത്തിന് കേസെടുത്ത ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ ഇരുവരെയും ഉടനടി കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം, ഡാൻസാഫ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇന്നലെ വൈകിട്ട് 7 ന് പ്രക്കാനത്ത് വച്ചാണ് ഇരട്ടസഹോദരൻമാരെ ഡാൻസാഫ് സംഘം സാഹസികമായി കീഴടക്കിയത്.
23 ന് പകൽ 2 മണിക്ക് ഭക്ഷണം കഴിച്ചിറങ്ങിയ ജിജോ ജോണിനെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് നാൽവർ സംഘം ആക്രമിച്ചത്. അറസ്റ്റിലായവർ ഒന്നും രണ്ടും പ്രതികളാണ്, മൂന്നും നാലും പ്രതികളായ സുധി, സജിത്ത് എന്നിവരെപ്പറ്റി ഇലവുംതിട്ട പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അസഭ്യം വിളിച്ചുകൊണ്ട് ശേഷാസെൻ ജിജോയുടെ മുഖത്ത് ആദ്യം കൈകൊണ്ടിടിക്കുകയായിരുന്നു. തുടർന്ന്, മായാസെൻ ചവുട്ടി താഴെയിട്ടു. ജിജോയുടെ ഇടതു കണ്ണിന് നീരുവയ്ക്കുകയും, തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും ചെയ്തു.
കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവന്ന ജിജോയുടെ മൊഴി എസ് സി പി ഓ ധനൂപ് രേഖപ്പെടുത്തി. തുടർന്ന് എസ്ഐ പി എൻ അനിൽകുമാർ കേസ് രജിസ്റ്റർ ചെയ്തു.
ശേഷാസെൻ പോലീസിനെ ആക്രമിച്ചതിനെടുത്തത് ഉൾപ്പെടെ 14 ക്രിമിനൽ കേസുകളിലും, മായാസെൻ 10 ക്രിമിനൽ കേസുകളിലും പ്രതിയായിട്ടുണ്ട്. കഠിനദേഹോപദ്രവം ഏൽപ്പിക്കൽ, ദേഹോപദ്രവം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കഞ്ചാവ് വില്പനക്കായി കൈവശംവയ്ക്കൽ, പട്ടിക വിഭാഗത്തിൽപ്പെട്ടവർക്കെതിരെയു