തിരുവല്ല : ജാതി സെൻസസ് വിഷയത്തിൽ പിന്നോക്ക ദളിത് മത ന്യൂനപക്ഷ സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം ശക്തമാക്കുവാൻ തിരുവല്ലയിൽ ചേർന്ന് കെ.പി.എം.എസ് സംസ്ഥാന സമ്മേളനം തീരുമാനിച്ചു.
ജാതി സെൻസസ് എന്ന ആവശ്യം ഒരു രാഷ്ട്രീയ മുദ്രാവാക്യമായി വളരുമ്പോഴും സർക്കാർ തന്ത്രപരമായ മൗനം തുടരുകയാണ്, ജാതി സെൻസസ് സാമൂഹിക വൈവിദ്യങ്ങളുടെ പഠനവും നീതിയുക്തമായ അധികാര വിഭവ വിതരണത്തിൻ്റെ ഉപാധിയുമാണ്. എന്നാൽ പഠനത്തെ പോലും എതിർക്കുകയാണ് വർണ്ണാധികാര ശക്തികൾ .സർക്കാരിനും പ്രഖ്യാപിത നിലപാടുളള മുഖ്യ ധാര രാഷ്ട്രീയ പാർട്ടികൾക്കും ഈ സമ്മർദ്ദത്തെ മറികടക്കാനാകുന്നില്ല.ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാൻ സമ്മേളനം തീരുമാനിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നിലപാട് സ്വീകരിക്കുവാൻ സംസ്ഥാന സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി സമ്മേളനം പിരിഞ്ഞു.
സംസ്ഥാന പ്രസിഡൻ്റ് എൽ.രമേശൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ചർച്ചകൾക്ക് മറുപടിയും തുടർ പ്രക്ഷോഭങ്ങളും പ്രഖ്യാപിച്ചു. പി.എ.അജയഘോഷ്, എൻ.ബിജു, അഡ്വ.എ.സനീഷ്കുമാർ, അഖിൽ.കെ.ദാമോരൻ, സി.കെ.ഉത്തമൻ, എ.പി.ലാൽകുമാർ, പി.എൻ.സുരൻ, പി.വി.ബാബു, റ്റി.ജി.ഗോപി, ഡോ.ആർ.വിജയകുമാർ, വി.ശ്രീധരൻ, എം.എസ്.സുനിൽകുമാർ, പി.ജെ.സുജാത, മാജിപ്രമോദ്, സാബുകൃഷ്ണൻ, എം.ടി.മോഹനൻ, സി.വി.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളെ തെരഞ്ഞെടുത്തു:പി.എ.അജയഘോഷ്(പ്രസിഡന്റ്), പുന്നല ശ്രീകുമാർ (ജനറൽ സെക്രട്ടറി), അഡ്വ.എ.സനീഷ്കുമാർ(ഖജാൻജി), എൽ.രമേശൻ(വർക്കിങ് പ്രസിഡന്റ്),എൻ.ബിജു(സംഘടനാ സെക്രട്ടറി), എ.പി.ലാൽകുമാർ, പി.എൻ.സുരൻ, പി.ജെ.സുജാത(വൈസ് പ്രസിഡന്റ്മാർ), വി.ശ്രീധരൻ, പി.വി.ബാബു, ഡോ.ആർ.വിജയകുമാർ (അസിസ്റ്റന്റ് സെക്രട്ടറിമാർ)