Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ സി...

ശബരിമലയിൽ സി സി ടി വി നിരീക്ഷണം ശക്തമാക്കി

ശബരിമല : തിരക്കുവർധിച്ചതോടെ ശബരിമലയിൽ സി സി ടി വി നിരീക്ഷണം ശക്തമാക്കി.പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി സി ടി വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവരുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്.

ക്ഷേത്ര പരിസരം 24 മണിക്കൂറും പൊലീസിന്‍റെ 16 ഉം വിജിലൻസിൻ്റെ 32 ഉം ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ പൊലീസ് 60 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂമിൻ്റെ മേല്‍നോട്ടം പൊലീസ് സ്പെഷ്യല്‍ ഓഫിസർ  പി.ബിജോയ്‌ക്കാണ്‌.

ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങലെ ആധാരമാക്കി അപ്പപ്പോൾ നടപടികൾ സ്വീകരിച്ചു വരികയാണെന്നും പമ്പ മുതൽ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ സഹായകമാണെന്നും പി. ബിജോയ്‌ പറഞ്ഞു. തീർഥാടകരുടെ ആവശ്യാനുസരണം മെഡിക്കൽ ടീം, ആംബുലൻസ്, ട്രോളി, അഗ്നി ശമന വിഭാഗം എന്നിവരെ അറിയിക്കാനും സി സി ടി വി ക്യാമറകൾ ഉപയോഗപ്പെടുന്നുണ്ട്.

സുരക്ഷയുടെ ഭാഗമായി ദേവസ്വം വിജിലന്‍സ് ആകെ 172  സി.സി.ടി.വി ക്യാമറകൾ ശബരിമലയിലും,  മരക്കൂട്ടം മുതൽ സന്നിധാനം വരെ 160 ക്യാമറകളും, സോപാനത്തിൽ 32 ക്യാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 28-10-2024 Win Win W-793

1st Prize Rs.7,500,000/- (75 Lakhs) WS 537132 (IDUKKI) Consolation Prize Rs.8,000/- WN 537132 WO 537132 WP 537132 WR 537132 WT 537132 WU 537132 WV 537132 WW 537132 WX...

ഓട്ടോ ഡ്രൈവറെ പമ്പാ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴഞ്ചേരി : കോഴഞ്ചേരി ടൗണിലെ ഓട്ടോ ഡ്രൈവറെ പമ്പാനദിയിൽ  മരിച്ച നിലയിൽ കണ്ടെത്തി.തെക്കേമല ചിറയിൽ പൗർണമി ഭവനത്തിൽ പ്രസാദ് ( 56 ) ആണ് മരിച്ചത്. ബുധൻ വൈകുന്നേരം കോഴഞ്ചേരി പാലത്തിന് താഴെ...
- Advertisment -

Most Popular

- Advertisement -