ആറന്മുള : പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാന ജംഗ്ഷനായ തെക്കേമലയിൽ തെക്കേമല വൈഎം സിഎയുടെയും പത്തനംതിട്ട പഴൂർ മോട്ടോഴ്സിന്‍റെയും സഹായത്തോടെ സ്ഥാപിച്ച സിസിടിവി ക്യാമറ സർവൈലൻസ് സിസ്റ്റത്തിൻ്റെ പ്രവർത്തന ഉദ്ഘാടനം തെക്കേമല ജംഗ്ഷനിൽ നടന്നു. ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ് ഉദ്ഘാടനം നിർവഹിച്ചു. വെെ എം സി എ പ്രസിഡൻ്റ് ബാബു കൈതവനയുടെ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് ജോമോൻ പുതുപ്പറമ്പിൽ,തോമസ് മാത്യു പുന്നൂരേത്ത്,ശാന്തൻ കൊച്ചുതുണ്ടിയിൽ, സബ് ഇൻസ്പെക്ടർ സുനിൽ ഗോപി, സിസിടിവി ക്യാമറ സിസ്റ്റം സ്പോൺസർ ചെയ്ത ലാലു മാത്യു (സെക്രട്ടറി പത്തനംതിട്ട ജില്ലാ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ), വൈഎംസിഎയുടെ മറ്റു പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
3 ക്യാമറകൾ ഉൾപ്പെടുന്ന സിസിടിവി ക്യാമറ സർവൈലൻസ് സിസ്റ്റം, കൂടുതൽ ക്യാമറകൾ സ്ഥാപിച്ച് വികസിപ്പിക്കുന്നതിനും മോണിറ്ററിംഗ് സിസ്റ്റം പോലീസ് സ്റ്റേഷനിൽ സ്ഥാപിക്കുന്നതിനും വേണ്ട സഹായങ്ങൾ തെക്കേമല വൈഎംസിഎയുടെ നേതൃത്വത്തിൽ നടത്താമെന്ന് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു.
തെക്കേമല ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഈ നിരീക്ഷണ സംവിധാനം ഉപയോഗിച്ച് വാഹനാപകടങ്ങളുടെയും മറ്റു കുറ്റകൃത്യങ്ങളുടെയും അന്വേഷണത്തിന് സഹായകമാകുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു