തിരുവല്ല:ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി നെടുമ്പ്രം പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്ത പരിശോധന നടത്തി ഹോട്ടലുകൾ ബേക്കറികൾ കൂൾ ബാറുകൾ മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന നടത്തിയത്.
പഞ്ചായത്ത് ലൈസൻസ്, പാചക തൊഴിലാളികൾക്കും ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഹെൽത്ത് കാർഡ് എന്നിവയും ശുദ്ധജലത്തിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റ് ഇല്ലാത്തതും പരിശോധിച്ചു. നിരോധിത പ്ലാസ്റ്റിക് കവറുകൾ സൂക്ഷിച്ചതുമായ വ്യാപാരസ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.
ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ബിനു ജോയ് ഹെൽത്ത് ഇൻസ്പെക്ടർമാരായ സതീഷ് കുമാർ, സജീഷ് ബി ,നിഷാദ് കുമാർ ,ഹാജിറ നാസർ ,നാദിയ, മാത്യു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.