Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsചെറുകോല്‍ ഉത്രാടം...

ചെറുകോല്‍ ഉത്രാടം ജലോത്സവം സെപ്റ്റംബര്‍ നാലിന്

പത്തനംതിട്ട : ചെറുകോല്‍ ഉത്രാടം ജലോത്സവം സെപ്റ്റംബര്‍ നാലിന് പമ്പാ നദിയില്‍ സംഘടിപ്പിക്കുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. ഉത്രാടം ജലോത്സവം തിരുവോണതോണിക്ക് തടസമില്ലാതെ വൈകിട്ട് നാലിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ അറിയിച്ചു.ചെറുകോല്‍ ഉത്രാടം ജലോത്സവം ആദ്യമായാണ് സംഘടിപ്പിക്കുന്നത്.

ജലോത്സവത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എംഎല്‍എ അധ്യക്ഷനായി. പഞ്ചായത്ത്, പോലിസ്, അഗ്നിശമനസേന, ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യം ഒരുക്കും. സ്‌കൂബ ടീം ഉള്‍പ്പടെ സുരക്ഷയ്ക്കാവശ്യമയ എല്ലാ സജീകരണം തയാറാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, തിരുവല്ല സബ്കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഡിഎം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, തിരുവല്ല ഡിവൈഎസ്പി ന്യുമാന്‍, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ സന്തോഷ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ്  കേരളത്തിലെത്തുന്നു

തിരുവനന്തപുരം : അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ്  കേരളത്തിലെത്തുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളുപ്പെടുത്തിയത്. യേശുദാസ് കേരളത്തിലേക്ക് വരുന്നത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സംഗീതാസ്വാദകര്‍. വര്‍ഷങ്ങളായി യേശുദാസിന്റെ സംഗീതകച്ചേരിയോടെയാണ് സൂര്യ...

കോട്ടയം ജില്ലാ ആശുപത്രിയിലെ നവീകരിച്ച അഞ്ചാം വാർഡ് തുറന്നു

കോട്ടയം: ജനറൽ ആശുപത്രിയിൽ നവീകരിച്ച അഞ്ചാം വാർഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്​ പ്രസിഡന്റ്​ കെ.വി. ബിന്ദു നിർവഹിച്ചു. ജില്ലാപഞ്ചായത്തിന്റെ 45 ലക്ഷം രൂപയും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ 18 ലക്ഷം രൂപയും ചെലവഴിച്ച്...
- Advertisment -

Most Popular

- Advertisement -