എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവ സമാപന ദിവസമായ വിജയദശമി ദിനത്തിൽ നൂറു കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.
നാവിൽ തേനും സ്വർണവും കൊണ്ട് ‘ഹരിശ്രീ ഗണപതായ നമ:’ എന്ന ആദ്യാക്ഷരം ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധക്യഷ്ണൻ നമ്പൂതിരിയും, ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയും ചേർന്നാണ് കുരുന്നുകളുടെ നാവിൽ തുമ്പിൽ കുറിച്ചത്. മുതിർന്നവരും എഴുത്തിൽ പങ്കെടുത്തു. ക്ഷേത്രത്തിൽ സംഗീതാർത്ഥന, തിരുവാതിര, നാടോടി നൃത്തം, കൈകൊട്ടിക്കളി, തിരുവാതിര, നാട്യാർച്ചന, കഥകളി, പദങ്ങൾ തുടങ്ങിയ വിവിധ കലാപരിപാടികളും നടന്നു.
ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ അശോകൻ നമ്പൂതിരി, രഞ്ചിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി ഏന്നിവർ കാർമ്മികത്വം വഹിച്ചു.