പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയി മല്ലപ്പള്ളി നിയോജകമണ്ഡലത്തിലെ സി കെ ലതാകുമാരിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്ന ബീനപ്രഭ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്.
കോഴഞ്ചേരി: ഉള്‍ക്കൊള്ളലിന്‍റെയും കരുതലിന്‍റെയും ആത്മീയത പ്രഘോഷിക്കേണ്ടവരാകണം വൈദീക സ്ഥാനികരെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ. ചരൽക്കുന്നിൽ ആരംഭിച്ച മാർത്തോമ്മാ സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർത്തോമ്മാ മെത്രാപ്പൊലീത്താ.
ഉള്‍ക്കൊള്ളലിന്‍റെ ആത്മീയതയെ ധരിക്കുവാന്‍ ...