കൊൽക്കത്ത: വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷം.ബംഗാളിൽ സൗത്ത് 24 പാർഗനാസ് ജില്ലയിൽ തൃണമൂൽ കോൺഗ്രസ്, ഇന്ത്യൻ സെക്യുലർ ഫ്രണ്ട് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി.
കുൽതാലിയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളും വിവിപാറ്റ് മെഷിനുകളും കുളത്തിലെറിഞ്ഞു.ഇവിഎം കുളത്തിൽ കിടക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.ജനക്കൂട്ടം ബൂത്തിലേക്ക് ഇരച്ചുക്കയറി വോട്ടിംഗ് മെഷീൻ എടുത്ത് കുളത്തിലെറിയുകയായിരുന്നു. എന്നാല്‍,ബൂത്തില്‍ അധികമായി സൂക്ഷിച്ചിരുന്ന യന്ത്രങ്ങളാണ് കുളത്തില്‍ എറിഞ്ഞതെന്നും വോട്ടിങ്ങിന് തടസ്സം വന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.