Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeCareerകംബൈൻഡ് ​ഗ്രാജ്വേറ്റ്...

കംബൈൻഡ് ​ഗ്രാജ്വേറ്റ് തല പൊതുപരീക്ഷ 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പ്യൂട്ടർ അധിഷ്ഠിത കംബൈൻഡ് ​ഗ്രാജ്വേറ്റ് തല പൊതു പരീക്ഷ 2024-ലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://ssc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമാണ് സ്വീകരിക്കുക. 2024 ജൂലായ് 24ന് രാത്രി പതിനൊന്നു മണി വരെ അപേ‍ക്ഷകൾ സമ‍ർപ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/എസ്.ടി വിഭാ​ഗത്തിൽപ്പെടുന്നവ‍ർ, അം​ഗപരിമിത‍ർ, വിമുക്തഭടന്മാ‍ർ എന്നിവ‍രെ പരീക്ഷാഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

2024 സെപ്തംബർ/ഒക്ടോബർ മാസങ്ങളിലായിരിക്കും ഒന്നാം ഘട്ട പരീക്ഷ. പരീക്ഷാ തീയതി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിലൂടെ
അറിയിക്കും. തസ്തിക, ഒഴിവുകൾ, പ്രായപരിധി, വിദ്യാഭ്യാസ യോ​ഗ്യത, പരീക്ഷാഘടന, അപേക്ഷിക്കേണ്ട രീതി എന്നിവയുൾപ്പെടുന്ന വിശദവിവരങ്ങൾ അറിയാനായി ജൂൺ 26ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കുക. www.ssckkr.kar.nic.in, https://ssc.gov.in എന്നീ വെബ്സൈറ്റുകളിൽ വിജ്ഞാപനം ലഭ്യമാണ്. പ്രവൃത്തിദിനങ്ങളിൽ 080-25502520 എന്ന ഹെൽപ് ലൈൻ നമ്പറിലും ബന്ധപ്പെടാം.
.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്ക് മുഖ്യമന്ത്രി യുടെ ഓഫീസിൽ നിന്നും സംരക്ഷണം ലഭിക്കുന്നു -പി സി ജോർജ്ജ്

പത്തനംതിട്ട : മുൻ എം എൽ എ യും ബിജെപി നേതാവുമായ പി സി ജോർജ്ജ് എ ഡി എം നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബത്തെ കണ്ട് സംസാരിച്ചു. കുടുംബത്തോടൊപ്പം എന്നും...

എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ  പ്രതി പിടിയിൽ

മല്ലപ്പള്ളി: എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വിളവൻകോട് മെതുകുംമേൽ പടന്തലുംമൂട് കാക്ക തൂക്കിവിള വീട്ടിൽ നിന്നും മല്ലപ്പള്ളി മാർക്കറ്റിന് എതിർവശം കുറിച്ചിയിൽ  വാടകയ്ക്ക് താമസിക്കുന്ന...
- Advertisment -

Most Popular

- Advertisement -