Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsദുരന്ത മേഖലയിൽ...

ദുരന്ത മേഖലയിൽ മോഷണമെന്നു പരാതി : പ്രദേശത്ത് രാത്രിയിൽ പോലീസ് നിരീക്ഷണം

വയനാട് : വയനാട്ടിലെ ദുരന്ത മേഖലയോട് ചേർന്ന വീടുകളിൽ മോഷണം നടക്കുന്നതായി പരാതി. അപകടം സംഭവിക്കാത്ത വീടുകളിൽ ആണ് കവർച്ച നടന്നതായി പരാതി ഉയർന്നത് . ദുരന്തത്തിൽ നിന്നും രക്ഷപെടാനായി മേഖലയിൽ നിന്നും ക്യാമ്പുകളിലേക്ക് മാറിയ ആളുകൾ തിരികെ വീടുകളിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

അതേസമയം,ചൂരൽമല , മുണ്ടക്കൈ പ്രദേശത്ത് പോലീസിൻ്റെ രാത്രികാല പട്രോളിങ്ങ് ഏർപ്പെടുത്തി. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവർത്തനത്തിൻ്റെ പേരിലോ അല്ലാതയോ പോലീസിൻ്റെ അനുവാദമില്ലാതെ രാത്രികാലങ്ങളിൽ ആരും പ്രവേശിക്കാൻ പാടില്ലയെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കും: പലിശ സഹിതം തിരിച്ചുപിടിക്കും

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം കഴിഞ്ഞാലുടന്‍ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. തട്ടിപ്പ് നടത്തിയവരുടെ കണക്ക് ഇനിയും കൂടാമെന്നും മന്ത്രി പറഞ്ഞു. പെന്‍ഷന് അര്‍ഹരാണെന്ന്...

ചുമതലയേറ്റു

തിരുവല്ല: മല്ലപ്പള്ളി താലൂക്ക് എൻ.എസ്. കരയോഗ യൂണിയൻ ചെയർമാനായി എം പി ശശിധരൻ പിള്ള ചുമതയേറ്റു. ഭരണസമിതി അംഗങ്ങളായി അഡ്വ. പ്രകാശ് ചരളേൽ, റ്റി. സതീഷ് കുമാർ,പി. കെ. ശിവൻകുട്ടി, ഡോ. എ....
- Advertisment -

Most Popular

- Advertisement -