Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsപരുമലയിൽ നടന്ന...

പരുമലയിൽ നടന്ന അഖണ്ഡ പ്രാർത്ഥനയ്ക്ക് സമാപനം

പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 122-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ ആദ്യകാല വസതിയിൽ 144 മണിക്കൂർ നടത്തപ്പെട്ട അഖണ്ഡ പ്രാർത്ഥനക്ക് സമാപനം കുറിച്ചു. അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡൻറ്  മാത്യൂസ് മോർ തേവോദോസ്യോസ് സമാപന സന്ദേശം നൽകി. ചെന്നൈ ഭദ്രാസന അധിപൻ  ഡോ. ഗീവർഗീസ് മാർ പീലക്സി നോസ് മെത്രാപ്പോലീത്ത അവസാന വേദ പാരായണം നടത്തി.

ക്രൈസ്തവ യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻറ് ഫാ. ഗീവർഗീസ് കോശി, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, മുൻ ജനറൽ സെക്രട്ടറി ഫാ. പി. വൈ.ജസ്സൺ, കൺവീനർ റോബിൻ ജോ വർഗീസ്, റീജിയണൽ സെക്രട്ടറി ശ്രീ സജയ് തങ്കച്ചൻ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനു തമ്പാൻ, നിതിൻ മണക്കാട്ട് മണ്ണിൽ, ബിബിൻ കരുവാറ്റ, ചെങ്ങന്നൂർ ഭദ്രാസന ജോ. സെക്രട്ടറി  അഖിൽ ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു.

കൊടിയേറ്റ് ദിവസം മുതൽ മലങ്കര സഭയിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്ന് നൂറോളം യുവതി യുവാക്കൾ അഖണ്ഡ പ്രാർത്ഥനയിൽ സംബന്ധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയ്യപ്പന് പഞ്ചാമൃതം ഇടിച്ചുകൂട്ടാൻ പുതിയ ഇടിക്കോൽ

ശബരിമല: ശബരിമല ശ്രീ ധർമ ശാസ്താവിന് പഞ്ചാമൃതം ഇടിച്ചുകൂട്ടുന്നതിനു വേണ്ടി തടിയിൽ നിർമിച്ച പുതിയ ഇടിക്കോൽ സമർപ്പിച്ചു.  പൊൻകുന്നം ചിറക്കടവ് പടിയപ്പള്ളി വീട്ടിൽ സഹോദരങ്ങളായ അജി പി.ആർ, മനോജ് പി.ആർ, ജയൻ പി.ആർ...

നിജ്ജാറിനെ വെടിവച്ചു കൊന്ന സംഭവം : 3 ഇന്ത്യക്കാരെ കാനഡയിൽ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 ഇന്ത്യക്കാരെ കാനഡ അറസ്റ്റ് ചെയ്തു. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് കാനഡ പൊലീസ്...
- Advertisment -

Most Popular

- Advertisement -