കണ്ണൂർ : കണ്ണൂർ വളപട്ടണത്ത് റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്. പുലർച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്നഗർ ട്രെയിൻ കടന്നു പോകുന്നതിനിടെ ലോക്കോ പൈലറ്റാണ് സ്ലാബ് കണ്ടത്.ഉടൻ ട്രെയിൻ നിർത്താനായതിനാൽ വലിയ അപകടം ഒഴിവായി. റെയിൽവെ പൊലീസ് അന്വേഷണം ആരംഭിച്ചു.