Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഫ്രാൻസിസ് മാർപ്പാപ്പയുടെ...

ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചിച്ചു

നിരണം : ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ മലങ്കര കത്തോലിക്കാ നിരണം മേഖല സമിതി അനുശോചിച്ചു .ലോകസമാധാനത്തിനു വേണ്ടി മരണംവരെയും നിലകൊണ്ട വ്യക്തി ആയിരുന്നു അദ്ദേഹം . “മനുഷ്യരെ സഹായിക്കേണ്ടത് മതത്തിന്റെ അടിസ്ഥാനത്തിൽ ആവരുത് ” എന്നുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ലോകശ്രദ്ധ നേടിയിട്ടുള്ളതാണ്. കാലോചിതമായ നിരവധി മാറ്റങ്ങളാണ് സഭയിൽ വരുത്തിയിട്ടുള്ള അദ്ദേഹം ഭീകരതയ്ക്കും, യുദ്ധങ്ങൾക്കും എതിരെ എടുത്ത നിലപാടുകളും, അഭയാർത്ഥികൾക്കും, ലൈംഗിക ന്യൂനപക്ഷങ്ങൾക്കു വേണ്ടി നിലകൊണ്ടും ലോകത്തിന് മുൻപിൽ കാട്ടിയ മാതൃക വഴികാട്ടിയായി നിലനിൽക്കും. ഹൃദയത്തിന്റെ മുറിവുണക്കുന്ന മരുന്നാകാൻ വാക്കുകൾക്ക് കഴിയുമെന്ന സന്ദേശം ജീവിതം കൊണ്ട് കാണിച്ചു തന്ന വലിയ ഇടയനാണ് ഫ്രാൻസിസ് മാർപ്പാപ്പായെന്ന് നിരണം മേഖല പ്രസിഡന്റ്‌ ബെന്നി സ്കറിയ അനുശോചന സന്ദേശത്തിൽ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള സംഗീത നാടകഅക്കാദമി അവാര്‍ഡ് ലഭിച്ച ഡോ. തിരുവല്ല രാധാക്യഷ്ണനെ നഗരസഭാ കൗണ്‍സില്‍ ആദരിച്ചു

തിരുവല്ല : കേരള സംഗീത നാടകഅക്കാദമി അവാര്‍ഡ് 2023 (ചെണ്ട) ലഭിച്ച ഡോ. തിരുവല്ല രാധാക്യഷ്ണനെ നഗരസഭാ കൗണ്‍സില്‍ ആദരിച്ചു. ചടങ്ങില്‍ കൗൺസിലർ  വിജയന്‍ തലവന പൊന്നാടയണിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ...

അതിർത്തിയിൽ വീണ്ടും പാക്ക് പ്രകോപനം

ന്യൂഡൽഹി: ഇന്ത്യ- പാക്ക് വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. പാക് ഡ്രോണുകൾ ശ്രീനഗർ അതിർത്തിയിലെത്തി. പിന്നാലെ ശ്രീനഗറിൽ അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ലാൽചൗക്കിൽ വെടിയൊച്ച കേട്ട് ആളുകൾ പരിഭ്രാന്തരായി ഓടി. രാജസ്ഥാനിലെ...
- Advertisment -

Most Popular

- Advertisement -