Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsഅടിയന്തിരാവസ്ഥയിലൂടെ കോൺഗ്രസ്...

അടിയന്തിരാവസ്ഥയിലൂടെ കോൺഗ്രസ് ജനങ്ങൾക്ക് നൽകിയത് അതിക്രമങ്ങളുടെയും ക്രൂരതയുടെയും കാലം: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

പത്തനംതിട്ട: അടിയന്തിരാവസ്ഥയിലൂടെ കോൺഗ്രസ് ജനങ്ങൾക്ക് നൽകിയത് അതിക്രമങ്ങളുടെയും ക്രൂരതയുടെയും കാലമാണെന്നും ഇത് നമ്മുടെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത അധ്യായമാണെന്നും  ജോർജ് കുര്യൻ പറഞ്ഞു.
അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷികത്തിൽ അടിയന്തിരവസ്ഥ വിരുദ്ധ ദിന സെമിനാറും എക്സിബിഷനും പത്തനംതിട്ട നഗരസഭ ടൌൺ ഹാളിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യാനന്തര ഭാരതം വീണ്ടുമൊരുജ്ജ്വല സ്വാതന്ത്ര്യ സമരത്തിനു സാക്ഷിയായി, ഇന്ദിരയല്ല ഇന്ത്യ എന്നുറക്കെ പറഞ്ഞ അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടങ്ങൾ. ഇന്ന് അടിയന്തരാവസ്ഥ പ്രഖ്യാപനം അൻപതു വർഷങ്ങൾ പിന്നിടുന്നു. ഇന്ദിരയുടെ കാലമല്ല നട്ടെല്ലുതകർന്നെന്നു വന്നാലും നട്ടെല്ലുവളയ്‌ക്കില്ല എന്ന് ദൃഢനിശ്ചയം കൊണ്ടവരുടെ കാലമാണ് അടിയന്തരാവസ്ഥക്കാലം.

കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങളുടെ കിരാത കാലത്ത് സ്വാതന്ത്ര്യ ദീപത്തിന്റെ നാളം കെടാതെ സൂക്ഷിച്ച സമരപോരാളികൾ, ബലിദാനികൾ, കൊടിയ പീഢനങ്ങൾ നിറഞ്ഞ അടിയന്തരാവസ്ഥയുടെ അടയാളങ്ങളായി നമുക്കിടയിൽ ഇന്നും ആ പോരാളികളിൽ പലരും ജീവിച്ചിരിപ്പുണ്ട്. അവരോടുള്ള ആദരവ് നമ്മുടെ സ്വാതന്ത്ര്യ  സങ്കല്പത്തെ കൂടുതൽ തീഷ്ണമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന സെമിനാർ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് അധ്യക്ഷത വഹിച്ചു.

അടിയന്തരാവസ്‌ഥകാലത്ത് ജയിൽ ശിക്ഷ അനുഭവിച്ച ധീര ദേശാഭിമാനികളായ കെ ആർ പ്രതാപ ചന്ദ്ര വർമ്മ, അഡ്വ. നരേഷ് കുമാർ ജി, അപ്പുവേട്ടൻ എന്നിവരെ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ആദരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊഫ. വി ടി രമ, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ്‌ ഷാജി രാഘവൻ,ദേശീയ കൗൺസിൽ അംഗം വിക്ടർ ടി തോമസ്,  ജില്ലാ ഭാരവാഹികളായ റോയ് മാത്യു, ബിന്ദു പ്രസാദ്, രമണി വാസുകുട്ടൻ, ബിന്ദു പ്രകാശ്, പി ആർ ഷാജി, അഡ്വ. ഷൈൻ ജി കുറുപ്പ്, അനിൽ നെടുമ്പിള്ളിൽ, സുജ വർഗീസ്, രൂപേഷ് അടൂർ, നിതിൻ ശിവ, ഗോപാലകൃഷ്ണ കർത്താ, വിജയകുമാർ മൈലപ്ര, എം എസ് മുരളി,ചന്ദ്ര ലേഖ,കർഷകമോർച്ച സംസ്ഥാന ട്രഷറർ ജി രാജ് കുമാർ, അജിത് പുല്ലാട്, എം. അയ്യപ്പൻ കുട്ടി,വിനോദ് തിരുമൂലപുരം,അഡ്വ. സുനിൽകുമാർ, മണ്ഡലം പ്രസിഡന്റ്മാരായ വിപിൻ വാസുദേവ്, ദീപ ജി നായർ,രാജേഷ് കൃഷ്ണ, ടിറ്റു തോമസ്, സിനു എസ് പണിക്കർ, അനീഷ് പി നായർ, രഞ്ജിത് മലയാലപ്പുഴ  എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയന്ത്രണം വിട്ട സ്കൂട്ടർ  താഴേക്ക് പതിച്ച് യുവതിക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം: വെൺപാലവട്ടം മേൽപാലത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്നു താഴേക്ക് പതിച്ച യുവതിക്ക് ദാരുണാന്ത്യം. കൂടെ ഉണ്ടായിരുന്ന  സഹോദരിക്കും കുഞ്ഞിനും പരുക്കേറ്റു. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകൾ...

എയർ ഇന്ത്യ എക്സ്പ്രസിലെ സമരം ഒത്തുതീർപ്പായി :ജീവനക്കാർ ജോലിയില്‍ പ്രവേശിച്ചു

കൊച്ചി : എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരം ഒത്തുതീർപ്പായതോടെ സർവീസുകൾ പുനരാരംഭിച്ചു.സിക്ക് ലീവ് എടുത്ത കാബിൻ ക്രൂ അംഗങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി ജോലിയില്‍ പ്രവേശിച്ചു തുടങ്ങി.ഡൽഹിയിൽ ചീഫ് ലേബർ കമ്മീഷണറുടെ...
- Advertisment -

Most Popular

- Advertisement -