Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രിയുടെ രാജി...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം : മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മെയ് 6ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളിലെ കളക്ടറേറ്റിലേക്കും പ്രക്ഷോഭം സംഘടിപ്പിക്കും.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലാണ് തീരുമാനം.

മുഖ്യമന്ത്രി മാസപ്പടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു വ്യക്തമാണ് എന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ മകള്‍ക്കെതിരേ കുറ്റപത്രം നല്കിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ വലംകൈയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ സ്വര്‍ണക്കടത്തു കേസില്‍ 98 ദിവസം ജയിലില്‍ കഴിഞ്ഞു. ലൈഫ് മിഷന്‍ കേസിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം ഏബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.

കിഫ്ബിയുടെ നിരവധി വഴിവിട്ട ഇടപാടുകളില്‍ സംരക്ഷണം ആവശ്യം ഉള്ളതിനാല്‍ കെഎം ഏബ്രഹാമിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. പിആര്‍ഡിയുടെ പിആര്‍ ജോലികള്‍ അനധികൃതമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ മകന്റെ കമ്പനിക്കു നല്കിയതിനെതിനെതിരേ നടപടി പോയിട്ട് അന്വേഷണമില്ല.

ഇന്റലിജന്‍സ് എഡിജിപി പി. വിജയനെതിരേ എഡിജിപി എംആര്‍ അജിത്കുമാര്‍ വ്യാജമൊഴി നല്കിയതിന് കേസെടുക്കണമെന്ന് പോലീസ് മേധാവി ഉത്തരവിട്ടിട്ടു മൂന്നുമാസമായെങ്കിലും മുഖ്യമന്ത്രിക്ക് അനക്കമില്ലന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 25-07-2024 Karunya Plus KN-532 

1st Prize Rs.8,000,000/- PB 339801 (KOLLAM) Consolation Prize Rs.8,000/- PA 339801 PC 339801 PD 339801 PE 339801 PF 339801 PG 339801 PH 339801 PJ 339801 PK 339801 PL...

ഡോ സുകുമാർ അഴീക്കോട് ആദർശത്തിൻ്റെ ആൾരൂപം : പ്രൊഫ. പി.ജെ കുര്യൻ

തിരുവല്ല : ഉപനിഷത്തുകളെയും ധാർമികതയെയും ഗാന്ധിസത്തേയും ജനങ്ങളിൽ എത്തിക്കുവാൻ അഹോരാത്രം പണിയെടുത്ത് ഹിമാലയത്തോളം ഉയർന്നു നിന്ന സുകുമാർ അഴീക്കോട് മാഷ് എന്നും ജ്വാലിക്കുന്ന നക്ഷത്രമായി നമ്മെ വഴി നടത്തുമെന്ന് മുൻ രാജ്യസഭ ഉപാധ്യക്ഷൻ...
- Advertisment -

Most Popular

- Advertisement -