Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryമാരാമണ്‍ കണ്‍വന്‍ഷന്റെ...

മാരാമണ്‍ കണ്‍വന്‍ഷന്റെ താത്കാലിക പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം

കോഴഞ്ചേരി : ചരിത്ര പ്രസിദ്ധമായ    മാരാമണ്‍ കണ്‍വന്‍ഷന്റെ 131-ാമത് യോഗം ഫെബ്രുവരി 8 മുതല്‍ 15 വരെ പമ്പാ മണല്‍പ്പുറത്ത് നടക്കുന്നതിൻ്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

മണല്‍പ്പരപ്പിലേക്കുള്ള താത്കാലികപാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് .റവ.ഡോ.ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ചു

സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ പ്രസംഗിച്ചു. ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വര്‍ഗീസ്, ട്രഷറര്‍ ഡോ.എബി തോമസ് വാരിക്കാട്, സംഘം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.പി. അച്ചന്‍കുഞ്ഞ്, റ്റിജു എം. ജോര്‍ജ്, .മാത്യു ജോണ്‍ എം.,അനി കോശി, ലാലമ്മ മാത്യു, ഇടിക്കുള വര്‍ഗീസ്, റവ.അലക്‌സ്. എ സുബി പള്ളിയ്ക്കല്‍, സാം ചെമ്പകത്തില്‍,സാം ജേക്കബ്, ഡോ.ഷാജി എ. എസ്, ബിനോജ് എസ്, റവ.ജോജി ജേക്കബ്, ഇവാ.ജോര്‍ജ്കുട്ടി എം.സി, മനോജ്‌ മലയിൽ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ആർ.കൃഷ്ണകുമാര്‍, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സാലി തോമസ്, ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, വൈദികര്‍, വിശ്വാസ സമൂഹം എന്നിവര്‍ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പായിപ്പാട് ബി. എഡ് കോളേജിൽ മെരിറ്റ് ഡേയും നവാഗതർക്ക് സ്വാഗതവും 14 ന്

തിരുവല്ല : എംജി യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കുൾപ്പെടെ ആറുറാങ്കുകൾ കരസ്ഥമാക്കി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനും നവാഗതരെ സ്വീകരിക്കുന്നതിനും പായിപ്പാട് ബി എഡ് കോളേജ് ഒരുങ്ങുന്നു. ജൂലൈ 14 ന്  രാവിലെ 9.30...

തൃശ്ശൂരില്‍ കിണറ്റില്‍വീണ കാട്ടാന ചരിഞ്ഞു

തൃശ്ശൂർ: തൃശൂർ വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു.ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ വീട്ടിലെ ആൾമറയില്ലാത്ത കിണറ്റില്‍ കാട്ടാന വീണത്.ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ്...
- Advertisment -

Most Popular

- Advertisement -