Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsവിനീത വധക്കേസിൽ...

വിനീത വധക്കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം : അമ്പലമുക്കിലെ അലങ്കാരച്ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരി വിനീത(38) കൊല്ലപ്പെട്ട കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം സെഷന്‍സ് കോടതിയുടേതാണ് വിധി.കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശിയാണ് പ്രതി .ഇയാൾ പേരൂർക്കട സർക്കാർ ആശുപത്രിക്ക് സമീപമുള്ള ചായക്കടയിൽ ജോലിചെയ്തു വരികയായിരുന്നു.

2022 ഫെബ്രുവരി ആറിനാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്.വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപ്പവന്‍റെ മാല സ്വന്തമാക്കാനായാണ് കൊലപാതകം .സ്വർണമാലയുമായി രക്ഷപ്പെട്ട പ്രതിയെ ഫെബ്രുവരി 11 ന് തിരുനൽവേലിയിൽ വച്ചാണ് പോലീസ് പിടികൂടിയത്.

തമിഴ്നാട്ടിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രാജേന്ദ്രൻ കേരളത്തിലെത്തിയത് . ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ഫോറൻസിക് തെളിവുകളും സാഹചര്യ തെളിവുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എയര്‍ ഇന്ത്യയുടെ സൗദി സര്‍വീസുകള്‍ ഇന്ന് രാത്രി വരെ റദ്ദാക്കി

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യ. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ റിയാദ്,...

വനിതാ സിവിൽ പൊലീസ്‌ ഓഫിസറെ ഉപദ്രവിച്ചു : എസ്‌ഐ അറസ്റ്റിൽ

തിരുവനന്തപുരം : വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്ന പരാതിയിൽ എസ്‌ഐ അറസ്റ്റിൽ. ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്‌ഐ വിൽഫറിനെയാണ്‌ പേരൂർക്കട പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌ വനിതാ ഉദ്യോഗസ്ഥയും വിൽഫറുമായി തർക്കങ്ങൾ നിലനിന്നിരുന്നു....
- Advertisment -

Most Popular

- Advertisement -