Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduസൈബറാക്രമണം :...

സൈബറാക്രമണം : അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

കോഴിക്കോട് : അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രണമണത്തിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തു കൊണ്ടാണ് പോലീസ് കേസെടുത്തത് . സാമുദായിക സ്പർദ്ദ വളർത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വേട്ടയാടപ്പെടുന്നു എന്ന് കാണിച്ച് അർജുന്റെ സഹോദരി അഞ്ജു സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചേവായൂർ പോലീസാണ് കേസെടുത്തിരിക്കുന്നത്.

ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം രംഗത്തെത്തിയതിനെ തുടർന്നാണ് സൈബർ ആക്രണം ഉണ്ടായത്.കുടുബത്തിന്‍റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു

അതേസമയം,അര്‍ജുന്റെ കുടുംബത്തെ വേട്ടയാടരുതെന്നും സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും മനാഫ് അവശ്യപ്പെട്ടിരുന്നു. എന്തന്വേഷണം വേണമെങ്കിലും നടത്താമെന്നും കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം കുടുംബത്തിന് എന്തെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും മനാഫ് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൈംഗികാതിക്രമ കേസ് : പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

ബെംഗളൂരു : ലൈംഗികാതിക്രമ കേസിൽ പ്രതിയായ ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയെ(33) ബെംഗളുരു വിമാനത്താവളത്തിൽ വച്ച് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിനു പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമായി...

കാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക് : സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു

തിരുവനന്തപുരം : ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്. ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചു. മാനുഷിക പരിഗണന,...
- Advertisment -

Most Popular

- Advertisement -