Monday, December 29, 2025
No menu items!

subscribe-youtube-channel

HomeNewsദീനാമ്മ റോയി...

ദീനാമ്മ റോയി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് : അനീഷ് വരിക്കണ്ണാമല വൈസ് പ്രസിഡന്റ്

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ദീനാമ്മ റോയിയും വൈസ് പ്രസിഡന്റായി അനീഷ് വരിക്കണ്ണാമലയും സ്ഥാനമേറ്റു. വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ദീനാമ്മ റോയിക്ക് 11 വോട്ടും എതിര്‍ സ്ഥാനാര്‍ഥിയായ ബീനാ പ്രഭയ്ക്ക് അഞ്ച് വോട്ടും ലഭിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അനീഷ് വരിക്കണ്ണാമലയ്ക്ക് 11 വോട്ടും എതിര്‍ സ്ഥാനാര്‍ഥിയായ എ എന്‍ സലിമിന് അഞ്ച് വോട്ടും ലഭിച്ചു. വിജയിയായ ദീനാമ്മ റോയിക്ക് വരണാധികാരിയായ ജില്ലാ കലക്ടറും വൈസ് പ്രസിഡന്റായ അനീഷ് വരിക്കണ്ണാമലയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാം ഈപ്പന്‍, ഡോ. ബിജു റ്റി ജോര്‍ജ്, ജി സതീഷ് ബാബു, ആരോണ്‍ സണ്ണി ബിജിലി പനവേലില്‍, ജൂലി സാബു ഓലിക്കല്‍, ടി കെ സജി, അമ്പിളി ടീച്ചര്‍, എസ് സന്തോഷ്‌കുമാര്‍, വൈഷ്ണവി ശൈലേഷ്, ശ്രീനാദേവി കുഞ്ഞമ്മ, സവിത അജയകുമാര്‍, സ്റ്റെല്ല തോമസ് എന്നിവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു.

ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷേര്‍ലബീഗം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടു : ഹോട്ടൽ ഉടമയ്‌ക്ക് നേരെ വടിവാൾ വീശി

കൊച്ചി : കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടൽ ഉടമയ്‌ക്ക് നേരെ വടിവാൾ വീശി ഭീഷണി .കൊച്ചി ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയ്‌ക്ക് നേരെയാണ് യുവാക്കൾ വടിവാൾ വീശിയത്.സംഭവത്തിൽ കാപ്പ കേസ്‌ പ്രതിയും...

വിജില്‍ തിരോധാന കേസ് : അസ്ഥിഭാഗങ്ങൾ കണ്ടെത്തി

കോഴിക്കോട് : ആറുവര്‍ഷം മുന്‍പ് കാണാതായ കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി. വിജിലിന്റെ കേസില്‍ നിർണായക കണ്ടെത്തൽ.സരോവരം തണ്ണീർത്തടത്തിൽ നടത്തിയ തിരച്ചിലിൽ വിജിലിന്‍റേതെന്ന് കരുതുന്ന അസ്ഥിഭാഗങ്ങൾ ലഭിച്ചു .ഏഴു ദിവസമായി നടന്നു വരുന്ന...
- Advertisment -

Most Popular

- Advertisement -