Monday, March 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഡൽഹി സ്ഫോടനം...

ഡൽഹി സ്ഫോടനം ഭാരതത്തിന്റെ ഏകതയ്ക്ക് നേരെയുണ്ടായ ആസൂത്രിത നീക്കം:  പരിശുദ്ധ കാതോലിക്കാ ബാവാ.

കോട്ടയം: ഡൽഹി ബോംബ് സ്ഫോടനത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് മലങ്കസഭാധ്യക്ഷൻ ആദരാഞ്ജലികൾ നേർന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നതായും, പരുക്കേറ്റവർ എത്രയും വേ​ഗം സുഖം പ്രാപിക്കുവാൻ പ്രാർത്ഥിക്കുന്നതായും പരിശുദ്ധ ബാവാ പ്രതികരിച്ചു.

അത്യന്തം വേദനാജനകമായ അന്തരീക്ഷത്തിലൂടെയാണ് നമ്മുടെ രാജ്യം കടുന്നുപോകുന്നത്. ഡൽഹി സംഭവം ഭാരതത്തിന്റെ ഏകതയ്ക്ക് നേരെയുണ്ടായ ആസൂത്രിത നീക്കമാണ്. ഇത്തരം നിഴൽയുദ്ധങ്ങളിലൂടെ രാജ്യസമാധാനത്തെയും, ഭാരതത്തിന്റെ പുരോ​ഗതിയെയും തകർക്കാനാണ്  ദുഷ്ടബുദ്ധികൾ ശ്രമിക്കുന്നത്.

ദേശസുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന എല്ലാ വിധ്വംസക പ്രവർത്തനങ്ങളും തുടച്ചുനീക്കപ്പെടണം. ഭാരതീയരെന്ന നിലയിൽ നാം നമ്മുടെ രാജ്യത്തിനൊപ്പം ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. കുറ്റക്കാരെ എത്രയും  വേ​ഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ ഭരണാധികാരികൾക്ക്  കഴിയട്ടെയെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിയാറിലെ മത്സ്യക്കുരുതി : 7 അംഗ സമിതി അന്വേഷണത്തിന്

കൊച്ചി :പെരിയാറിലെ മത്സ്യക്കുരുതി അന്വേഷിക്കാൻ ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉൾപ്പെടുത്തി 7 അംഗ സമിതിക്കു രൂപം നൽകി.24 നകം റിപ്പോർട്ട് നൽകാനാണ് നിർദേശം .അതേസമയം വ്യവസായ വകുപ്പിന്‍റെയും പൊല്യൂഷൻ കൺട്രോൾ ബോ‍ർഡിന്‍റെയും ജാഗ്രതക്കുറവാണ്...

ആറ്റുകാൽ പൊങ്കാല: നഗരപരിധിയിലെ 28 വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിയിലെ 28 വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. വിദ്യാഭ്യാസ ഉപഡയറക്ടറാണ്  ഉത്തരവിറക്കിയത്. തുഞ്ചൻ സ്മാരക സമിതി ടി.ടി.ഐ, ഗവ...
- Advertisment -

Most Popular

- Advertisement -