തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2025-2026 പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്ക് നൽകിയ പഠനോ പകരണങ്ങളുടെ വിതരണം പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ റിക്കു മോനി വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജു എം സി, എസ് സനിൽകുമാരി, അശ്വതി രാമചന്ദ്രൻ, സുഭദ്ര രാജൻ, ശർമലാ സുനിൽ, ചന്ദ്രു എസ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി സമീർ സേട്ട് എന്നിവർ പ്രസംഗിച്ചു.






