തിരുവല്ല: എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിൻ്റെ രണ്ടാം ഘട്ട പര്യടനം തുടങ്ങി. വെള്ളിയാഴ്ച രാവിലെ 8ന് പരുമലയിൽ നിന്നാണ് തിരുവല്ലയിലെ രണ്ടാം ഘട്ട സ്വീകരണ പര്യടനം ആരംഭിച്ചത്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തുടങ്ങിയ സ്വീകരണത്തിൻ്റെ അവസാനം വരെ ജന പങ്കാളിത്തം തുടർന്നു.
പാലച്ചുവട് ജംഗ്‌ഷനിൽ സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം സി എസ് സുജാത പര്യടനം ഉദ്ഘാടനം ചെയ്തു. അലക്സ് കണ്ണമല അധ്യക്ഷനായി. മാത്യു ടി തോമസ് എംഎൽഎ, അഡ്വ.ആർ സനൽകുമാർ, അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, ചെറിയാൻ പോളച്ചിറയ്ക്കൽ, കെ ജി രതീഷ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മായാ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജി നൈനാൻ, സജി ചാക്കോ, സജി അലക്സ്, ബെന്നി പാറയിൽ എന്നിവർ സംസാരിച്ചു.
കടപ്ര, നിരണം, പെരിങ്ങര, നെടുംമ്പ്രം, കുറ്റൂർ, തിരുവല്ല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 39 കേന്ദ്രങ്ങളിലാണ് വെള്ളിയാഴ്ച സ്വീകരണം ലഭിച്ചത്.