തിരുവനന്തപുരം: പി എം ശ്രീ പദ്ധതി മരവിപ്പിക്കുകയാണെന്ന് കേന്ദ്ര സർക്കാരിനെ അറിയിക്കുന്ന കത്തിന്റെ കരട് തയാറായി. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ചീഫ് സെക്രട്ടറിയാണ് കത്ത് അയയ്ക്കുന്നത്. മുഖ്യമന്ത്രി ദോഹ സന്ദർശനം പൂർത്തിയാക്കി ഇന്ന് മടങ്ങിയെത്തും. കരടിന്റെ ഉള്ളടക്കം നേരത്തെ തന്നെ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി അംഗീകരിച്ചതിന് പിന്നാലെ, പദ്ധതി നിർത്തിവച്ച വിവരം കേന്ദ്ര സർക്കാരിനെ ഔദ്യോഗികമായി അറിയിക്കുക എന്നതാണ് അടുത്ത ഘട്ടം. ഇത്തരം പ്രധാന മന്ത്രിസഭാ തീരുമാനങ്ങളിൽ തുടർനടപടി കൈക്കൊള്ളുന്നത് സാധാരണ ചീഫ് സെക്രട്ടറിയാണ്. ഇന്നോ നാളെയോ കത്ത് അയയ്ക്കുമെന്നാണ് സൂചന. സി.പി.ഐയെ അനുനയിപ്പിക്കാൻ സ്വീകരിച്ച പ്രധാന നീക്കമായിരുന്നു പി.എം ശ്രീ പദ്ധതി നിർത്തിവെക്കുകയും അതിനെ കുറിച്ച് കേന്ദ്രത്തെ അറിയിക്കുകയും ചെയ്യുക






