Saturday, April 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകെ.എസ്.ആര്‍.ടി.സി യില്‍...

കെ.എസ്.ആര്‍.ടി.സി യില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ നിയമനം

ആലപ്പുഴ: കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആലപ്പുഴ ജില്ലയില്‍ വിവിധ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍, കണ്ടക്ടര്‍ എന്നീ തസ്തികകളിലായി യഥാക്രമം 94ഉം  52ഉം ദിവസ വേതന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ പത്താം ക്ലാസ് ജയം / തത്തുല്യ യോഗ്യതയും, നിശ്ചിത കാലയളവിന് മുന്‍പ് ലഭിച്ച ഹെവി മോട്ടോര്‍ വാഹന ലൈസന്‍സും, കണ്ടക്ടര്‍ ലൈസന്‍സും (തെരഞ്ഞെടുക്കുന്നവേളയില്‍ കണ്ടക്ടര്‍ ലൈസെന്‍സ് നേടിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ നിയമനം ലഭിച്ചു 3 മാസത്തിനുള്ളില്‍ സാധുവായ കണ്ടക്ടര്‍ ലൈസെന്‍സ് ഹാജരാക്കേണ്ടതാണ്) ആവശ്യമായ ശാരീരിക യോഗ്യതയും, കണ്ടക്ടര്‍ തസ്തികയില്‍ പ്ലസ് ടു ജയം / തത്തുല്യ യോഗ്യതയും, പുതുക്കിയ കണ്ടക്ടര്‍ ലൈസന്‍സും ഉണ്ടായിരിക്കണം.

പ്രായം 25-50. വേതനം – ഒരു ഡ്യൂട്ടിക്ക് (എട്ടു മണിക്കൂര്‍ ) 715/- രൂപ. വനിതകളെയും പരിഗണിക്കുന്നതാണ് . ഭിന്നശേഷിക്കാര്‍ യോഗ്യരല്ല
മേല്‍പ്പറഞ്ഞ യോഗ്യത ഉള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാതു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 11 നകം നേരിട്ട് ഹാജരാകേണ്ടതാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഐ ഉച്ചകോടിയിലെ ഷർട്ടൂരി പ്രതിഷേധം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിൽ

ന്യൂഡൽഹി : എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസിന്റെ ഷർട്ടൂരി പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ചിബിനെ ഡൽഹി പൊലീസ്...

ശബരിമല സ്പോട്ട് ബുക്കിംഗ് ജനുവരി 19 വരെ

ശബരിമല : ദര്‍ശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുകള്‍ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്ന ജനുവരി 19 വരെ പ്രവര്‍ത്തിക്കും. പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് സൗകര്യമുള്ളത്. വെര്‍ച്വല്‍...
- Advertisment -

Most Popular

- Advertisement -