Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപെസഹാ വ്യാഴം:...

പെസഹാ വ്യാഴം: മലങ്കരസഭാധ്യക്ഷൻ പാമ്പാടി ദയറായിൽ കാൽകഴുകൽ ശുശ്രൂഷ നിർവഹിക്കും

കോട്ടയം: പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ പെസഹാ വ്യാഴ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.

നാളെ (വ്യാഴം) പുലർച്ചെ 2 ന് രാത്രി നമസ്ക്കാരം, പ്രഭാത നമസ്ക്കാരം, തുടർന്ന് വിശുദ്ധ കുർബാന. ക്രിസ്തു ശിഷ്യൻമാരുടെ പാദങ്ങൾ കഴുകിയതിന്റെ ഓർമ്മ പുതുക്കി ഉച്ചയ്ക്ക് 2.30ന് കാൽകഴുകൽ ശുശ്രൂഷ നടക്കും. തുടർന്ന് വൈകിട്ട് 5.30ന് ദു:ഖവെള്ളിയുടെ സന്ധ്യാനമസ്ക്കാരം.

ദു:ഖവെള്ളിയുടെ ശുശ്രൂഷകൾ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ 7.30ന് ആരംഭിക്കും. 10മണിക്ക് പ്രദക്ഷിണം, തുടർന്ന് മദ്ധ്യാഹ്ന നമസ്ക്കാരം, ഒമ്പതാമണി നമസ്ക്കാരം, പ്രസം​ഗം. ഉച്ചയ്ക്ക് 1.30ന് സ്ളീബാവന്ദനവിന്റെ ക്രമവും പ്രദക്ഷിണവും, 3മണിക്ക് കബറടക്ക ശ്രുശ്രൂഷയും നടക്കും. 5.30ന് സന്ധ്യാനമസ്ക്കാരം.

ശനിയാഴ്ച രാവിലെ 9.30ന് പ്രഭാത നമസ്ക്കാരം തുടർന്ന് വിശുദ്ധ കുർബാന, പരിശുദ്ധ കാതോലിക്കാ ബാവാ. വൈകീട്ട് 5.30ന് ഉയിർപ്പ് പെരുന്നാൾ സന്ധ്യാനമസ്ക്കാരം.

ഞായറാഴ്ച ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ പുലർച്ചെ 2 മണിക്ക് ആരംഭിക്കും. 2.30ന് ഉയിർപ്പ് പ്രഖ്യാപനം, 3 മണിക്ക് പ്രഭാത നമസ്ക്കാരം, 4 മണിക്ക് ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷ, 5 ന് വിശുദ്ധ കുർബാന എന്നിവയ്ക്ക് സഭാധ്യക്ഷൻ മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് ദയറാ മാനേജർ ഫാ. മാത്യു ഏബ്രഹാം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിജെപി രണ്ടാംഘട്ട പട്ടിക : ആറന്മുളയിൽ കുമ്മനം രാജശേഖരൻ ;കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ

തിരുവനന്തപുരം : ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ സ്ഥാനാർത്ഥിയാകും. നാട്ടികയിൽ സി.സി.മുകുനും ഗുരുവായൂരിൽ ബി.ഗോപാലകൃഷ്ണനും...

വല്ലന മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്  കൊടിയേറി

ആറന്മുള : വല്ലന മഹാദേവക്ഷേത്രത്തിലും ഗുരുദേവക്ഷേത്രത്തിലും ഉത്സവം കൊടിയേറി.മാര്‍ച്ച് 14 മുതല്‍ 18 വരെയാണ് ഉത്സവം.  ക്ഷേത്ര തന്ത്രി കൗസ്തുഭം മഹേഷ് മോഹനന്‍  കൊടിയേറ്റ് കര്‍മ്മം നിർവഹിച്ചു.  ഉത്സവത്തിൻ്റെ ഉദ്ഘാടനം  ആറന്മുള എസ്...
- Advertisment -

Most Popular

- Advertisement -