Tuesday, October 21, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിലെ മേൽശാന്തിയായി...

ശബരിമലയിലെ മേൽശാന്തിയായി ഇഡി പ്രസാദ് ; എം.ജി. മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

ശബരിമല : വരും വര്‍ഷത്തേക്കുള്ള ശബരിമല മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദിനെ തെരഞ്ഞെടുത്തു. കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം മനു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്.

പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ് നമ്പൂതിരി. മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് പ്രസാദ് പറഞ്ഞു. മേൽശാന്തി പദവിക്കായി മൂന്നാം തവണയാണ് പ്രസാദ് അപേക്ഷിക്കുന്നത്. പന്തളം കൊട്ടാരത്തിലെ മൈഥിലിയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്.കൊല്ലം കൂട്ടിക്കട ധർമ്മശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ് എംജി മനു നമ്പൂതിരി. മനു നമ്പൂതിരിയും മൂന്നാമത്തെ തവണയാണ് അപേക്ഷിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കന്നഡയുടെ ഉത്ഭവം തമിഴില്‍ നിന്ന് ; കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ വന്‍പ്രതിഷേധം

ചെന്നൈ : കന്നഡ ഭാഷ തമിഴിൽനിന്നാണ് ജനിച്ചത് എന്ന കമല്‍ ഹാസന്റെ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. കര്‍ണാടക ബിജെപി അധ്യക്ഷനും കന്നഡ അനുകൂല സംഘടനകളും നടനെതിരെ രംഗത്തെത്തി. നടന്റെ പെരുമാറ്റം സംസ്കാരശൂന്യമാണെന്നും...

വിനായക ചതുർത്ഥി മഹോത്സവം നടന്നു

തിരുവല്ല : കടപ്ര വളഞ്ഞവട്ടം തിരു ആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം നടന്നു .ഇന്ന് പുലർച്ചെ ഗണപതി നടയിൽ ക്ഷേത്രം മേൽശാന്തി വാഴൂർ മഠം പരമേശ്വര രാമപ്രസാദ് ഭട്ടതിരിയുടെ മുഖ്യ...
- Advertisment -

Most Popular

- Advertisement -