Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsNationalപഞ്ചാബിൽ ബസ്...

പഞ്ചാബിൽ ബസ് പാലത്തിൽ നിന്ന് മറിഞ്ഞ് എട്ട് പേർ മരിച്ചു

ചണ്ഡീഗഢ് : പഞ്ചാബിലെ ബത്തിൻഡയിൽ ബസ് പാലത്തിൽ നിന്ന് ചതുപ്പിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പാലത്തിൽ നിന്ന് ബത്തിൻഡ റോഡിലേക്ക് കടക്കുന്നതിനിടെയായിരുന്നു അപകടം. പാലത്തിന്റെ കൈവരികൾ ഇടിച്ചുതകർത്തശേഷം ബസ് താഴേയ്ക്ക് മറിയുകയായിരുന്നു.വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്ന ചതുപ്പിലേക്ക് ഒരു വശം ചരിഞ്ഞാണ് ബസ് മറിഞ്ഞത്.ബസ്സിൽ 20-ലധികം യാത്രക്കാരുണ്ടായിരുന്നു. എൻ.ഡി.ആർ.എഫ് സംഘത്തിന്റേയും പോലീസിന്റേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ ധനു ഒന്നിന് ഭക്തജനസാഗരമായി

ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ ശബരിമല തീർത്ഥാടനത്തിന് എത്തിയത് ധനു ഒന്നിന് ആയിരുന്നു.87967തീർത്ഥാടകരാണ് പതിനെട്ടാം പടി കയറി ശബരീശനെ ദർശിച്ചത്. സ്പോട്ട് ബുക്കിങ്ങിലൂടെ 19110 തീർത്ഥാടകർ ദർശനത്തിന്...

നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ തുടരുന്നു : 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു

വയനാട് : വയനാട്ടിൽ നരഭോജി കടുവയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് 48 മണിക്കൂർ കർഫ്യൂ...
- Advertisment -

Most Popular

- Advertisement -