വയനാട് : വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു. അപ്പപ്പാറ ചെറമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പനവല്ലി അപ്പപ്പാറ റോഡില്‍ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ കാൽപ്പാടുകൾ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ചാന്ദ്‌നി ഇന്നലെ രാത്രിയോടെ വീട്ടില്‍ നിന്നു പുറത്തുപോയെന്നാണ് കുടുംബം അറിയിച്ചത്.തലക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.






